Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലിയുടെ ചിറകിലേറി...

കോഹ്​ലിയുടെ ചിറകിലേറി ഇന്ത്യ; ഇംഗ്ലണ്ടിന്​ 13 റൺസ്​ ലീഡ്​

text_fields
bookmark_border
kohli
cancel

ബ​ർ​മി​ങ്​​ഹാം: ഇം​ഗ്ലീ​ഷ്​ പി​ച്ചു​ക​ളി​ൽ മു​ട്ടു​വി​റ​ക്കു​ന്ന  ച​രി​ത്രം മാ​റ്റി​യെ​ഴു​തു​മെ​ന്ന വീ​ര​വാ​ദ​വു​മാ​യി എ​ത്തി​യ  ഇ​ന്ത്യ​ക്ക്​ ആ​ദ്യ പ​രീ​ക്ഷ​യി​ൽ​ത​ന്നെ കാ​ലി​ട​റു​ന്നു. എ​ഡ്​​ജ്​​ബാ​സ്​​റ്റ​ണി​ൽ ഇം​ഗ്ല​ണ്ടി​​​​​െൻറ പേ​സാ​ക്ര​മ​ണ​ത്തി​ൽ  ഇ​ന്ത്യ​ൻ നി​ര ബാ​റ്റ്​ വെ​ച്ച്​ കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ അ​ഞ്ച്​ ടെ​സ്​​റ്റ്​  പ​ര​മ്പ​ര​യി​ലെ ആ​ദ്യ ​മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ​ക്ക്​  മേ​ൽ​ക്കൈ. ഇംഗ്ലണ്ടി​​​​​​​​​െൻറ ഒന്നാം ഇന്നിങ്സ്​ സ്​കോറായ 287 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യ 274 റൺസിന്​ പുറത്ത്​. ഒരു ഘട്ടത്തിൽ 200 റൺസിന്​ മുമ്പ്​ വീഴുമെന്ന്​ തോന്നിച്ചെങ്കിലും നായകൻ വിരാട്​ കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ 274 റൺ​സെടുത്തു. നിലവിൽ ഇംഗ്ലണ്ടിന്​ 13 റൺസ്​ ലീഡുണ്ട്​. 225 പന്തിൽ 149 റൺസെടുത്ത​ നായകന്​ മാത്രമാണ്​ ഇന്ത്യൻ നിരയിൽ തിളങ്ങാനായത്​​. 

ര​ണ്ടാം ടെ​സ്​​റ്റ്​ മാ​ത്രം ക​ളി​ക്കു​ന്ന ഇ​ട​ൈ​ങ്ക​യ​ൻ പേ​സ​ർ  സാം ​കു​റാ​നാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്​ നി​ര​യി​ലെ താ​രം. ​ െഎ.​പി.​എ​ല്ലി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സി​ന്​  ക​ളി​ച്ച മു​ൻ ഇം​ഗ്ല​ണ്ട്​ വ​ല​ൈ​ങ്ക​യ​ൻ പേ​സ​ർ ടോം ​കു​റാ​‍​​​െൻറ ഇ​ള​യ സ​ഹോ​ദ​ര​നാ​യ സാം ​കു​റാ​ൻ 68 റ​ൺ​സി​ന്​  നാ​ല്​ വി​ക്ക​റ്റു​മാ​യാ​ണ്​ തി​ള​ങ്ങി​യ​ത്. ബെൻ സ്​റ്റോക്​സും ജെയിംസ്​ ആൻഡേഴ്​സനും ആദിൽ റാഷിദും രണ്ട്​ വീതം വിക്കറ്റുകളെടുത്തു. ​നേരത്തെ 100 റൺസ്​ എടുക്കുന്നതിനിടെ ഇന്ത്യക്ക്​ അഞ്ച്​ വിക്കറ്റുകൾ നഷ്​ടമായിരുന്നു. 

നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ ചെ​റു​ത്തു​നി​ൽ​പ്​  മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​ക്ക്​ ശു​ഭ​വാ​ർ​ത്ത. ഭാ​ഗ്യ​ത്തി​​​െൻറ​കൂ​ടി  അ​ക​മ്പ​ടി​യോ​ടെ ബ​ാ​റ്റേ​ന്തി​യ കോ​ഹ്​​ലി 22ാമ​ത്തെ  ടെ​സ്​​റ്റ്​ സെ​ഞ്ച്വ​റി​യാ​ണ്​ കു​റി​ച്ച​ത്. 14 ഒാവറിൽ 50 റൺസെത്തി നിൽക്കെ മുരളി വിജയ്​യെ (20) നഷ്​ടമായതോടെയാണ്​ ഇന്ത്യയുടെ തകർച്ച തുടങ്ങിയത്​. തൊട്ടുപിന്നാലെ 4 റൺസെടുത്ത്​ ലോ​േകഷ്​ രാഹുലും കൂടാരം കയറി. 16ാം ഒാവറിൽ ശിഖർ ധവാ​​​​​​​​​​െൻറ വിക്കറ്റ്​ പോകു​േമ്പാൾ ഇന്ത്യയുടെ സമ്പാദ്യം 59.

തുടർന്ന്​ നായകൻ വിരാട്​ കോഹ്​ലിയുമൊത്ത്​ റൺസുയർത്താൻ ശ്രമിച്ച അജിൻക്യ രഹാനെയും 15 റൺസെടുത്ത്​ മടങ്ങുകയായിരുന്നു. ദിനേഷ്​ കാർത്തിക്കിനെ സംപൂജ്യനായാണ്​ സ്​റ്റോക്​സ്​ തിരിച്ചയച്ചത്​. തുടർന്ന്​ വിരാട്​ കോഹ്​ലിയും ഹർദ്ദിക്​ പാണ്ഡ്യയും സ്​കോറുയർത്താൻ ശ്രമിച്ചുനോക്കിയെങ്കിലും സാം കുറാ​​​​​​​​​െൻറ പന്തിൽ പാണ്ഡ്യ എൽ.ബിയിൽ കുടുങ്ങി. തുടർന്ന്​ വാലറ്റക്കാരുമായി പടനയിച്ച കോഹ്​ലി ടീമി​​​​​​​​​െൻറ സ്​കോർ 250 കടത്തി.

ടോ​സ്​ നേ​ടി​യ ഇം​ഗ്ലീ​ഷ്​ നാ​യ​ക​ൻ റൂ​ട്ട്​ ബാ​റ്റി​ങ്​​ തി​ര​ഞ്ഞെ​ടു​ത്ത ഇംഗ്ലണ്ട്​ 80 റൺസെടുത്ത ജോ റൂട്ടി​​​​​​​​​​െൻറയും 42 റൺസെടുത്ത കീറ്റൺ ജെന്നിങ്​സി​​​​​​​​​​െൻറയും മികവിലാണ്​ 287 റൺസെടുത്തത്​. ഇന്ത്യക്ക്​ വേണ്ടി സ്​പിന്നർ അശ്വിൻ നാല്​ വിക്കറ്റുകൾ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:test seriesmalayalam newssports newsEngland-India
News Summary - England vs India 1st Test india all out-sports news
Next Story