ഇംഗ്ലണ്ട് x ഇന്ത്യ : ഒന്നാം ടെസ്റ്റ് ഇന്നു മുതൽ ബർമിങ്ഹാമിൽ
text_fieldsബർമിങ്ഹാം: ‘ഇറ്റ്സ് കമിങ് ഹോം’ -കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇംഗ്ലീഷുകാരുടെ ചുണ്ടിലെ വരികളാണ്. റഷ്യ വേദിയായ ഫുട്ബാൾ ലോകകപ്പിന് ടീമിനെ പറഞ്ഞയക്കാനും നാലാം സ്ഥാനക്കാരായി വരവേൽക്കാനും പതിറ്റാണ്ടുകൾക്കുമുേമ്പ രക്തത്തിൽ അലിഞ്ഞ വരികൾ അവർ ഏറ്റുചൊല്ലി. പക്ഷേ, ഫുട്ബാൾ ലോകകപ്പ് ഇക്കുറിയും ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയില്ല. പക്ഷേ, ‘കമിങ് ഹോം’ ഇംഗ്ലീഷുകാർ കൈവിടുന്നില്ല. ഫുട്ബാൾ കഴിയുേമ്പാഴേക്കും സ്വിച്ചിട്ടപോലെ അവർ മാറ്റിപ്പിടിച്ചു -‘ക്രിക്കറ്റ് കമിങ് ഹോം’. 2019 ജൂൺ-ജൂൈലയിൽ ഇംഗ്ലണ്ടും വെയിൽസും വേദിയാവുന്ന ഏകദിന ലോകകപ്പ് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നുവെന്നു മാത്രമല്ല, അവർ കിരീടവും അണിയുമെന്ന് പാടിപ്പഠിപ്പിക്കുകയാണ് ഇംഗ്ലണ്ടുകാർ. അതിനുള്ള ഡ്രസ്റിഹേഴ്സലാണ് അവർക്ക് ഇന്നു മുതൽ. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയും ഏകദിന റാങ്കിങ്ങിൽ ഒന്നാമതുള്ള ഇംഗ്ലണ്ടും തമ്മിലെ അഞ്ചു ടെസ്റ്റുകളടങ്ങിയ പോരാട്ടത്തിന് ഇന്ന് ടോസ് വീഴുേമ്പാൾ അങ്ങനെ കുറെ സവിശേഷതകളുണ്ട്. 10 മാസത്തിനപ്പുറം ലോകകപ്പിെൻറ വേദിയാവുന്ന മൈതാനങ്ങളിൽ ഇന്ത്യയെ പിടിച്ചുകെട്ടിയാൽ ഇംഗ്ലണ്ടിെൻറ കന്നിക്കിരീടസ്വപ്നം വിദൂരമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഇംഗ്ലീഷ് ക്രിക്കറ്റ് പണ്ഡിറ്റുകൾ ഏറെയും.
ചരിത്രമെഴുതാൻ കോഹ്ലിപ്പട...
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ഏഷ്യക്കു പുറത്ത് ഒരേയൊരു ടെസ്റ്റ് പരമ്പരയേ ഇന്ത്യക്ക് നേടാനായിട്ടുള്ളൂ. അതാവെട്ട, 2016ൽ കരീബിയൻ മണ്ണിൽ വിൻഡീസിനെതിരെ നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-0ത്തിനും. 2013 മുതൽ 19 ടെസ്റ്റുകളിൽ 12ലും ജയിച്ചെങ്കിലും അവയിലേറെയും സ്വന്തം മണ്ണിലോ അയൽനാടുകളിലോ ആയിരുന്നു. കോഹ്ലിപ്പട വിജയയാത്ര തുടരുേമ്പാഴും ഉപഭൂഖണ്ഡത്തിനു പുറത്തെ മണ്ണിൽ പതറുന്നുവെന്ന പരാതി പരിഹരിക്കാനുള്ള മാർഗമാണ് ഇൗ പരമ്പര. ആ ലക്ഷ്യം നേടാൻ അരയും തലയും മുറുക്കി കോഹ്ലിയും സംഘവും തയാറെടുത്തുകഴിഞ്ഞു.
മികച്ച ബാറ്റിങ് ലൈനപ്പുണ്ടെങ്കിലും കരുത്തുറ്റ ഇംഗ്ലീഷ് പേസിനെയും ചൂടിനെയും അതിജയിക്കുന്നതിന് അനുസരിച്ചാവും ഇന്ത്യയുടെ വിജയസാധ്യതകൾ. വെറ്ററൻ ബൗളർമാരായ സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സനും നല്ല തുടക്കംകുറിച്ചാൽ ആതിഥേയരുടെ പ്ലാനുകൾക്ക് വേഗം കൈവരും. ഒാപണറായ മുരളി വിജയ്-രാഹുൽ കൂട്ടിനൊപ്പം കോഹ്ലി, പുജാര, രഹാനെ മധ്യനിര ഫോമിലേക്കുയർന്നാൽ ഇന്ത്യയും രക്ഷപ്പെടും. ക്യാപ്റ്റൻ കോഹ്ലിയുടെ ഇംഗ്ലീഷ് ദുർമേദസ്സ് മാറ്റുകകൂടി പരമ്പരയുടെ ലക്ഷ്യമാണ്. 2014ൽ ഇവിടെയെത്തിയപ്പോൾ അഞ്ച് ടെസ്റ്റിലായി 134 റൺസ് മാത്രമാണ് കോഹ്ലി നേടിയത്. നായകനായി നാലു വർഷത്തിനിപ്പുറം കോഹ്ലിയെത്തുേമ്പാൾ അതെല്ലാം മാറുമെന്ന് മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും കോച്ച് രവി ശാസ്ത്രിയും ഉറപ്പുനൽകുന്നു.
കോഹ്ലി ചലഞ്ച്
ഒാപണിങ്
- മുരളി വിജയിനൊപ്പം ശിഖർ ധവാനോ ലോകേഷ് രാഹുലോ. ഇംഗ്ലണ്ടിൽ ആറു കളിയിൽ 20.33 ശരാശരിയിൽ 122 റൺസാണ് ധവാെൻറ സമ്പാദ്യം.
- എന്നാൽ, ഒാപണറായി 34 ഇന്നിങ്സിൽ 43.38 ശരാശരിയിൽ േലാകേഷ് നേടിയത് 1438 റൺസ്.
കൂട്ടുകെട്ട് കണക്കുകൾ:
1-ധവാൻ-വിജയ് (34 ഇന്നിങ്സ്, 1779 റൺസ്, 44.18 ശരാശരി).
2-വിജയ്-രാഹുൽ (20 ഇന്നിങ്സ്, 471 റൺസ്, 23.55%)
3-ധവാൻ-രാഹുൽ (9 ഇന്നിങ്സ്, 581 റൺസ്, 64.55%)
ബൗളിങ്
- അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്. മൂന്ന് സ്പിന്നർമാരിൽ ആരെ പുറത്താക്കും. പരിചയസമ്പത്ത് അശ്വിന് തുണയാവും. മാജിക്കൽ സ്പെല്ലുകൾ കുൽദീപിനും തുണയാവും.
- അങ്ങനെയെങ്കിൽ രവീന്ദ്ര ജദേജ പുറത്ത്-പേസ് ബൗളിങ്ങിൽ ഭുവേനശ്വറിനും ബുംറക്കും പകരമായി അഞ്ചുപേർ (ഹാർദിക് പാണ്ഡ്യ, ഇശാന്ത്, ഷമി, ഉമേഷ്, ഷർദുൽ) അവസരം കാത്തിരിക്കുന്നു.
- വിദേശ മണ്ണിലെ പരിചയസമ്പത്ത് മികവിൽ ഷമിയും ഉമേഷും ഉറപ്പ്. ബാറ്റിങ്ങിലെകൂടി മികവ് പരിഗണിച്ചാൽ ഒാൾറൗണ്ടറായി പാണ്ഡ്യ മൂന്നാം പേസ് ബൗളറാവും.
മെരുക്കാൻ ഇംഗ്ലണ്ട്
- ടെസ്റ്റിൽ ഇംഗ്ലണ്ടിന് നല്ല കാലമല്ലിത്. 2017 സെപ്റ്റംബറിനുശേഷം ആസ്ട്രേലിയ, ന്യൂസിലൻഡ്, പാകിസ്താൻ ടീമുകൾക്കെതിരെ കളിച്ച ഒമ്പതു ടെസ്റ്റുകളിൽ ഒന്നിൽ മാത്രമേ ഇംഗ്ലീഷുകാർ ജയിച്ചിട്ടുള്ളൂ.
- ഹോം ഗ്രൗണ്ടിൽ പാകിസ്താനോടും വിൻഡീസിനോടുമേറ്റ തോൽവികളും ചോദ്യചിഹ്നങ്ങളായി മുന്നിലുണ്ട്. ഇതിനിടെയാണ് േജാ റൂട്ടും കൂട്ടരും ഇന്ത്യക്കെതിരെ ക്രീസിലിറങ്ങുന്നത്.
- വിമർശനങ്ങൾക്കിടയിലും ആദിൽ റാഷിദിനെ ടീമിെൻറ ഏക സ്പിന്നറായി ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് പാഡണിയുന്നത്. വരണ്ടുണങ്ങുന്ന പിച്ചിൽ മുഇൗൻ അലിയേക്കാൾ റാഷിദിനാവും പ്രഹരശേഷിെയന്ന് വിശ്വസിച്ചാണ് ക്യാപ്റ്റൻ റൂട്ടിെൻറ ചൂതാട്ടം.
- ബാറ്റിങ്ങിൽ കുക്ക്, റൂട്ട്, ബെൻസ്റ്റോക്സ് എന്നിവരുടെ പരിചയസമ്പത്തിനൊപ്പം കീറ്റൻ ജെന്നിങ്സും ഡേവിഡ് മലനും ചേർന്നാൽ ഇംഗ്ലണ്ട് സുസജ്ജമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.