Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right113 റൺസിന്​ ഇംഗ്ലണ്ട്...

113 റൺസിന്​ ഇംഗ്ലണ്ട് പുറത്ത്; ഗെയ്ൽ വെടിക്കെട്ടിൽ വിൻഡീസിന് ജയം

text_fields
bookmark_border
113 റൺസിന്​ ഇംഗ്ലണ്ട് പുറത്ത്; ഗെയ്ൽ വെടിക്കെട്ടിൽ വിൻഡീസിന് ജയം
cancel
സ​െൻറ്​ ലൂസിയ: വമ്പൻ സ്​കോറുകളുടെ പരമ്പരയിലെ​ അവസാന മത്സരത്തിൽ ആൻറി ക്ലൈമാക്​സ്​. പരമ്പരയിലെ മുൻ മത്സരങ്ങളി ൽ 418, 371, 364, 263 എന്നിങ്ങനെ വമ്പൻ ടോട്ടൽ പടുത്തുയർത്തിയിരുന്ന ഇംഗ്ലണ്ട്​ അഞ്ചാം ഏകദിനത്തിൽ വെറും 113 റൺസിന്​ കൂടാരം ക യറി. പിറകെ ഒരിക്കൽക്കൂടി ക്രിസ്​ ഗെയ്​ൽ സിക്​സുകളുടെ മാലപ്പടക്കത്തിന്​ തിരികൊളുത്തിയപ്പോൾ വെസ്​റ്റിൻഡീസ് ​ 227 പന്ത്​ ബാക്കിയിരിക്കെ മൂന്നു​ വിക്കറ്റ്​ നഷ്​ടത്തിൽ കളി ജയിച്ചു. രണ്ടു​ ടീമുകളുംകൂടി 40.2 ഒാവർ മാത്രമാണ്​ ബാറ്റ്​ ചെയ്​തത്​. ഇതോടെ പരമ്പര 2-2ന്​ സമനിലയിലായി. ഒരു കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.

5.1 ഒാവറിൽ 21 റൺസിന്​ അഞ്ചു​ വിക്കറ്റ്​ വീഴ്​ത്തിയ പേസർ ഒഷേൻ തോമസി​​െൻറ തകർപ്പൻ ബൗളിങ്ങാണ്​ ഇംഗ്ലണ്ടിനെ തകർത്തത്​. ജാസൺ ഹോൾഡർ, കാർലോസ്​ ബ്രാത്​​വൈറ്റ്​ എന്നിവർ രണ്ടു​ വിക്കറ്റ്​ വീതം നേടിയപ്പോൾ ഷെൽഡൻ കോട്രൽ ഒരു വിക്കറ്റ്​ സ്വന്തമാക്കി. ആദ്യം മുതൽ പരുങ്ങിയ ഇംഗ്ലണ്ട്​ മുൻനിരയിൽ മിക്കവർക്കും തുടക്കം കിട്ടിയിട്ടും മുതലാക്കാനായില്ല. 23 റൺസ്​ വീതമെടുത്ത അലക്​സ്​ ഹെയിൽസും ജോസ്​ ബട്​ലറുമായിരുന്നു ടോപ്​സ്​കോറർമാർ. ക്യാപ്​റ്റൻ ഒായിൻ മോർഗൻ (18), ബെൻ സ്​റ്റോക്​സ്​ (15), മുഇൗൻ അലി (12), ജോണി ബെയർസ്​റ്റോ (11) എന്നിവരും രണ്ടക്കം കടന്നു. അഞ്ചിന്​ 111 എന്ന നിലയിൽനിന്ന്​ രണ്ടു​ റൺസ്​ ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന്​ അഞ്ചു​ വിക്കറ്റ്​ കൂടി നഷ്​ടമായി. ഇതിൽ നാലു​ വിക്കറ്റും തോമസിനായിരുന്നു.

കുഞ്ഞുലക്ഷ്യത്തിലേക്ക്​ പാഡുകെട്ടിയിറങ്ങിയ വിൻഡീസ്​ നിരയിൽ ഗെയ്​ൽ ഒരിക്കൽക്കൂടി കൊടുങ്കാറ്റായപ്പോൾ വിൻഡീസ്​ അനായാസം ലക്ഷ്യത്തിലെത്തി. 27 പന്തിൽ ഒമ്പതു സിക്​സും അഞ്ചു​ ബൗണ്ടറിയും പായിച്ച ഗെയ്​ൽ 77 റൺസടിച്ചു. വെടിക്കെട്ട്​ സെഞ്ച്വറി നേടിയ രണ്ടു​ കളികളിലും ടീം പരാജയപ്പെട്ടതി​​െൻറ നിരാശ മായ്​ക്കുന്നതായി ഗെയ്​ ലിന്​ ദേശീയ ടീമിലേക്ക്​ തിരിച്ചെത്തിയ പരമ്പരയിലെ അവസാന മത്സരത്തിലെ വിജയവും മാൻ ഒാഫ്​ ദ സീരീസ്​ പട്ടവും. പരമ്പരയിലെ നാലു കളികളിൽ 316 പന്തിൽനിന്ന്​ 134.17 ശരാശരിയിൽ 39 സിക്​സടക്കം 424 റൺസാണ്​ ‘യൂനിവേഴ്​സ്​ ബോസ്​’ അടിച്ചുകൂട്ടിയത്​. ഒാഷേൻ തോമസാണ്​ മാൻ ഒാഫ്​ ദ മാച്ച്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsEngland vs West Indies
News Summary - england vs west indies- cricket, Sports news
Next Story