നാലിന് 230; നിലയുറപ്പിക്കാൻ ഇംഗ്ലണ്ട്
text_fieldsലണ്ടൻ: ഇരു ടീമും ഓരോ ജയം നേടിയതോശട ൈഫനലായി മാറിയ മൂന്നാം ടെസ്റ്റിൽ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് അതിജാഗ്രത വിനയായി. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇംഗ്ലീഷുകാർ നാലുവിക്കറ്റിന് 230 റൺസെന്ന നിലയിലാണ്.
ജോ റൂട്ട് (17), ബെൻ സ്റ്റോക്സ് (20), ഒാപണർമാരായ റോറി ബേൺസ് (57), ഡൊമനിക് സിബ്ലി (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ ഒാവറിൽ തന്നെ സിബ്ലി, കെമർ റോഷിെൻറ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായതോടെ ഞെട്ടിയ ഇംഗ്ലണ്ടിനെ റോറി ബേൺസാണ് രക്ഷിച്ചത്.
പ്രതിേരാധിച്ച് ബാറ്റുവീശിയ ബേൺസിന് പിന്തുണയായി റൂട്ടും, പിന്നാലെ സ്റ്റോക്സുമെത്തി. പക്ഷേ, ഇരുവർക്കും മികച്ച ഇന്നിങ്സ് കളിക്കാനായില്ല. രണ്ടാം ടെസ്റ്റിലെ വിജയ ശിൽപിയായിരുന്നു സ്റ്റോക്സ്.
ഒലി പോപും (77 നോട്ടൗട്ട്), ജോസ് ബട്ലറും (46നോട്ടൗട്ട്) ആണ് ക്രീസിൽ. ഒന്നാമിന്നിങ്സിൽ ഭേദപ്പെട്ട സ്കോർ നേടി വിൻഡീസിനെ സമ്മർദ്ദത്തിലാക്കാനാകും ഇംഗ്ലണ്ടിെൻറ ശ്രമം.
വിൻഡീസ് നിരയിൽ അൽസാരി ജോസഫിന് പകരം റകിം കോൺവാളും, ഇംഗ്ലണ്ടിൽ ക്രോളി, സാം കറൻ എന്നിവർക്ക് പകരം ജൊഫ്ര ആർച്ചർ, ജെയിംസ് ആൻഡേഴ്സ് എന്നിവർ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.