Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2019 11:40 PM IST Updated On
date_range 15 July 2019 11:40 PM ISTലോകകപ്പ് കിരീട വിജയത്തിലും ഇംഗ്ലണ്ടിന് ആവേശം കുറവ്
text_fieldsbookmark_border
ഒയിൻ മോർഗെൻറയും ജോ റൂട്ടിെൻറയും ഇംഗ്ലണ്ട് ഇങ്ങനെ ലോകചാമ്പ്യന്മാർ ആകുന്നതിനാ യിരുന്നില്ല ക്രിക്കറ്റ് ലോകം കാത്തിരുന്നത്. ഏകദിന റാങ്കിങ്ങിലെ ഒന്നാം നമ്പറുകാർ. ല ൈനപ്പിൽ ഏഴാം നമ്പറിൽവരെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാർ. ലോകോത്തര പേസ്-സ് പിൻ ബൗളിങ് നിര. കഴിഞ്ഞ നാലുവർഷത്തിനിടെ ആരെയും മോഹിപ്പിക്കുംവിധം ജൈത്രയാത്ര. കണ ക്കുകൾ നിരത്തിയാൽ ടൂർണമെൻറിന് കൊടിയേറുംമുേമ്പ കിരീടത്തിലെ ഹോട്ട് ഫേവറിറ്റ ് ഇംഗ്ലണ്ടു തന്നെയായിരുന്നു. പക്ഷേ, ഞായറാഴ്ച രാത്രിയിൽ ലോഡ്സിൽ ഭാഗ്യത്തിെൻറ ആനു കൂല്യം കൊണ്ടുമാത്രം ഇംഗ്ലണ്ട് വിശ്വ ചാമ്പ്യന്മാരായപ്പോൾ നാണിക്കുന്നത് നെഞ്ചേറ്റി യ ആരാധകർ തന്നെ.
ക്രിക്കറ്റിനെ ‘ജെൻറിൽമാൻ’ ഗെയിം എന്ന് ലോകത്തെകൊണ്ട് വിളിപ്പിച്ചവർ ഇക്കുറി തങ്ങളാണ് ലോകചാമ്പ്യന്മാർ എന്ന് ഉറക്കെ പറയാൻ മടിക്കുന്നു. 50 ഒാവറിലും സൂപ്പർ ഒാവറിലും ‘ടൈ’ കെട്ടി അടിമുടി ത്രില്ലറായി മാറിയ പോരാട്ടത്തിനൊടുവിൽ ബൗണ്ടറിയുടെ മുൻതൂക്കത്തിൽ കിരീടംചൂടിയ ഇംഗ്ലീഷുകാർക്ക് കഴിഞ്ഞ പകൽ ആഘോഷത്തിെൻറതായില്ല. രാജ്യെത്ത പ്രമുഖ മാധ്യമങ്ങളിലെല്ലാം കിരീട വിജയത്തിന് മാറ്റുകുറഞ്ഞു. അമ്പയറുടെ തെറ്റായ തീരുമാനങ്ങളും അർഹമല്ലാത്ത റൺസും ഭാഗ്യത്തിെൻറ പിന്തുണയുമൊക്കെയാണ് ഗാർഡിയനും ടെലഗ്രാഫും ഉൾപ്പെടെ പത്രങ്ങൾ കാര്യമായി എഴുതിയത്.
2015ൽ ആസ്ട്രേലിയ- ന്യൂസിലൻഡ് ലോകകപ്പിെൻറ ഗ്രൂപ് റൗണ്ടിൽ അഞ്ചാം സ്ഥാനക്കാരായി ഇംഗ്ലണ്ട് നാണംകെട്ട് മടങ്ങിയപ്പോൾ തുടങ്ങിയതായിരുന്നു അവരുടെ ഇൗ കാത്തിരിപ്പ്. 2019ൽ ലോകകപ്പ് വീണ്ടും ഇംഗ്ലീഷ് മണ്ണിലെത്തുേമ്പാൾ ലോഡ്സിൽ കപ്പുയർത്തുന്നത് സ്വപ്നം കണ്ടു. ഗ്രഹാം ഗൂച്ചും ഇയാൻ ബോതമും മൈക് ഹെൻഡ്രിചും ഉൾപ്പെടെയുള്ള മഹാരഥന്മാരിലൂടെയും സാക്ഷാത്കരിക്കാനാവാത്ത പതിറ്റാണ്ടു പഴക്കമുള്ള സ്വപ്നം ഞായറാഴ്ച രാത്രിയിൽ മോർഗനും കൂട്ടുകാരും യാഥാർഥ്യമാക്കിയപ്പോൾ, അത് പെരുമഴയിലെ വെടിക്കെട്ടുപോലെ നനഞ്ഞുപോയി.
മോർഗെൻറയും ബെയ്ലിസിെൻറയും ഇംഗ്ലണ്ട്
ആസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തിയ സായാഹ്നം. എഡ്ജ്ബാസ്റ്റണിലെ ഡ്രസിങ് റൂമിൽ ഇംഗ്ലണ്ട് താരങ്ങൾ ആഘോഷത്തിലായിരുന്നു. പെെട്ടന്നാണ് കോച്ച് ട്രെവർ ബെയ്ലിസിെൻറ വിളിയെത്തുന്നത്. മൃദുഭാഷിയായ ബെയ്ലിസ് കളിക്കാർക്കു മുമ്പാകെ ദീർഘമായി സംസാരിക്കുന്ന പതിവില്ല. പക്ഷേ, ഇപ്പോൾ ഗൗരവത്തിലായിരുന്നു. നിങ്ങളുടെ കോച്ചായല്ല, ഒരു ആസ്ട്രേലിയക്കാരനായാണ് ഞാൻ സംസാരിക്കുന്നത് എന്ന ആമുഖത്തോടെ കടുത്ത വാക്കുപയോഗിച്ചായിരുന്നു തുടക്കം. ‘സെമി ജയിച്ചപ്പോൾ നിങ്ങൾ എല്ലാം നേടിയെന്ന് ധരിക്കുന്നു. പക്ഷേ, ഒന്നും നേടിയിട്ടില്ല... ’ 2017 ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള തോൽവികൾ പരാമർശിച്ച് രൂക്ഷമായിത്തന്നെ കോച്ച് സംസാരം പൂർത്തിയാക്കി.
ആഘോഷാന്തരീക്ഷം അടങ്ങി നിശ്ശബ്ദമായി. കളിക്കാർ തമ്മിൽ മിണ്ടാട്ടമില്ല. വൈൻ കുപ്പികൾ ആരും തൊടാതായി. അവർ കുടുംബത്തിനൊപ്പം എഡ്ജ്ബാസ്റ്റണിലെ ഒൗട്ട്ഫീൽഡിൽ ഇറങ്ങി. ആേഘാഷങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ട്, ഫൈനലിനായുള്ള ഒരുക്കമായി. കോച്ചിനൊപ്പം തന്ത്രപരമായി ഇടപെട്ട ക്യാപ്റ്റൻ മോർഗെൻറതായി ബാക്കി ജോലികൾ. നാലുവർഷത്തെ കഠിനാധ്വാനം കിരീടത്തിെൻറ പടിക്കൽ തച്ചുടക്കരുതെന്നായിരുന്നു കോച്ചിെൻറ അവസാന ഉപദേശം. കലഹപ്രിയനായ ബെൻസ്റ്റോക്സും സൗമ്യനായ മോർഗനും ഉൾപ്പെടെ അവർ വീണ്ടും ഒരു മനസ്സായി. ഫൈനലിൽ സൂപ്പർ ഒാവറും പിന്നിട്ട ത്രില്ലർ പോരാട്ടത്തിനൊടുവിൽ ടീം കിരീടമണിഞ്ഞത് ഇൗ അർപ്പണ മനസ്സിെൻറ കൂടി ഫലമായിരുന്നു.
കഴിഞ്ഞ ലോകകപ്പ് തോൽവിയെ പാഠമാക്കി, ഒരുങ്ങിയ ഇംഗ്ലണ്ടിെൻറ വിജയമാണ് ഇൗ ലോകകിരീടം. നായകൻ മോർഗനെയും 2015 മേയിൽ സ്ഥാനമേറ്റ ബെയ്ലിസിനെയും മുന്നിൽ നിർത്തി ഒന്നിൽ തുടങ്ങിയ അഴിച്ചുപണി. പുതിയ താരങ്ങളെ കണ്ടെത്തിയും അവരെ ഒാരോരുത്തർക്കും സ്വന്തം ജോലി പഠിപ്പിച്ചും ടീമിനെ കെട്ടിപ്പടുത്തു. കഴിഞ്ഞ നാലു വർഷമായി ആദിൽ റാഷിദും മുഇൗൻ അലിയും ഗെയിം പ്ലാനുകളിൽ നിർണായകമാണ്. ലോകകപ്പിൽ ഫലപ്രദമായില്ലെങ്കിലും, സ്പിന്നിനെ അവർ ആയുധമാക്കി. മികച്ച താരങ്ങളുടെ പട്ടികയിൽ ഇല്ലെങ്കിലും വിക്കറ്റ് ഹിറ്ററായി പ്ലങ്കറ്റിനെ വിശ്വസിച്ചതും പരിക്കിനിടയിലും ജേസൺ റോയെ വേഗം തിരിച്ചെത്തിക്കാനായതും മുതൽ സാധ്യതടീമിൽപോലും ഇടമില്ലാതിരുന്ന ജൊഫ്ര ആർച്ചറിന്അവസാന നിമിഷം ഇടം നൽകിയതും ഫൈനലിലെ സൂപ്പർ ഒാവറിൽ പന്തെറിയാൻ വിളിച്ചതുംവരെ നീളുന്നു മോർഗെൻറ ക്യാപ്റ്റൻസി മികവുകൾ.
പ്രതിഭയുടെ ധാരാളിത്തത്തിലും എപ്പോഴും തോൽക്കാവുന്ന ടീം എന്നബോധം പകർന്നായിരുന്നു ബെയ്ലിസിെൻറ ഇടപെടലുകൾ. ടീമംഗങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുമുണ്ടായിരുന്നു സ്വന്തം മുറകൾ. ടീം മീറ്റിങ്ങിൽ ജൂനിയർ-സീനിയർ വ്യത്യാസമില്ലാതെ ഇടകലർത്തി സംസാരിപ്പിക്കുക, റൂമിലെ സ്ക്രീനിൽ സ്വന്തം പ്രകടനം കാണാനും പരസ്പരം അഭിപ്രായം പറയാനുമുള്ള അവസരം ഇങ്ങനെ ചില പരീക്ഷണങ്ങൾ. 2015ൽനിന്ന് 2019ലെത്തുേമ്പാൾ ജോ റൂട്ട്, ഒയിൻ മോർഗൻ, ജോസ് ബട്ലർ എന്നിവർ മാത്രമാണ് ടീമിെല ആവർത്തനം. ഫൈനലിലെ വിധി ഭാഗ്യ അകമ്പടിയിലായെങ്കിലും ഇൗ കപ്പുയർത്താൻ എന്തുകൊണ്ടും യോഗ്യരാണ് ഇംഗ്ലണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story