ഇക്കുറി കപ്പ് തറവാടിന് വേണം
text_fieldsലോകത്തെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ചത് ഇംഗ്ലീഷുകാരാണ്. പുതുസാമ്രാജ്യങ്ങൾ വ െട്ടിപ്പിടിക്കാനുള്ള യാത്രയിൽ അവർ ക്രിക്കറ്റിനെയും കൂടെക്കൂട്ടി. സാമ്രാജ്യങ്ങൾ വീ ണെങ്കിലും പലയിടത്തും ക്രിക്കറ്റ് പൂത്തുലഞ്ഞു. തങ്ങൾ കളിപഠിപ്പിച്ച കരീബിയയും ഇന്ത ്യയും വൈകിത്തുടങ്ങിയ ലങ്കക്കാരും വരെ ലോകകിരീടത്തിൽ മുത്തമിെട്ടങ്കിലും തറവാട് ടുകാർക്ക് ഒരിക്കലും ആ ഭാഗ്യമുണ്ടായില്ല. കപ്പ് തറവാട്ടുമുറ്റത്തെത്തുമെന്ന് ഗാ ലറിയിലിരുന്ന് ഇംഗ്ലീഷുകാർ പലകുറി പാടിയെങ്കിലും നിരാശയായിരുന്നു ഫലം. 1979, 1987, 1992 ലോക കപ്പുകളിൽ അരികിലെത്തിയെങ്കിലും കലാശപ്പോരിൽ കണ്ണീരണിഞ്ഞു. 1992നുശേഷം ഇംഗ്ലീഷുകാർ സെമിഫൈനൽപോലും കണ്ടിട്ടില്ല.
ക്രിക്കറ്റിെൻറ പരമ്പരാഗത രൂപമായ ടെസ്റ്റിനോടുള്ള അമിതപ്രിയമാണ് ഇംഗ്ലണ്ടിനെ പരിമിത ഒാവർ മത്സരങ്ങളിൽ പിന്നിലാക്കിയതെന്ന് വാദിക്കുന്നവരുണ്ട്. കണക്കുകൾ നോക്കുേമ്പാൾ അത് ശരിയാണുതാനും. ടെസ്റ്റിൽ മികച്ച സംഘമായി തുടർന്നപ്പോഴും ഏകദിനത്തിൽ പലകാലങ്ങളിലും ശരാശരി ടീം മാത്രമായി ഒതുങ്ങി. എന്നാൽ, സമീപകാലത്തായി കാര്യങ്ങൾ മറിച്ചാണ്. തുടർവിജയങ്ങളുമായി ഏകദിനത്തിലെ ഒന്നാം നമ്പറായി ഇംഗ്ലീഷുകാർ മാറിയിരിക്കുന്നു. കൂറ്റൻ സ്കോറുകൾ തുടരെ കുറിക്കുന്നു. എന്തും എത്തിപ്പിടിക്കാൻ കെൽപുള്ള ഒരുപറ്റം കളിക്കാർ പിറവിയെടുത്തിരിക്കുന്നു. ഇൗ പ്രതീക്ഷകളിേന്മലാണ് ഇംഗ്ലീഷുകാർ സ്വന്തം മണ്ണിൽ കിരീടത്തിലേക്കുള്ള ഹോട്ട് ഫേവറിറ്റുകളാകുന്നത്.
ഒന്നാം നമ്പർ ജൈത്രയാത്ര
‘‘ഇക്കുറിയില്ലെങ്കിൽ, ഇംഗ്ലണ്ടിന് പിന്നീടൊരിക്കലും കപ്പില്ല’’ -ലോകകപ്പ് സാധ്യതകൾ വിശലകനം ചെയ്യുേമ്പാൾ സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ള മുൻകാല താരങ്ങൾ ആവർത്തിക്കുന്ന കാര്യമാണിത്. ഒരുപാട് അനുകൂല ഘടകങ്ങളുണ്ട് ‘ത്രീ ലയൺസിന്’. സൂപ്പർതാരങ്ങളിൽ എല്ലാം സമർപ്പിച്ച് കാഴ്ചക്കാരിലേക്കു മാറുന്ന സഹതാരങ്ങളിൽനിന്ന് മാറി ടീമെന്ന നിലയിൽ മെച്ചപ്പെട്ട ഇംഗ്ലണ്ടാണ് സ്വന്തം മണ്ണിൽ പാഡുകെട്ടുന്നത്. ആതിഥേയരെന്ന ആനുകൂല്യവും സമീപകാലത്തെ തുടർവിജയങ്ങളുമെല്ലാം ബലമേകുന്നു.
2017 െഎ.സി.സി ചാമ്പ്യൻസ് േട്രാഫി സെമിയിൽ പാകിസ്താനോട് തോറ്റശേഷം ഇംഗ്ലണ്ട് തിരിഞ്ഞുനോക്കിയിട്ടില്ല. തുടർന്നിങ്ങോട്ട് ഏകദിന പരമ്പരകളിൽ ജൈത്രയാത്ര. എതിരാളികളെ നാട്ടിലും മറുനാട്ടിലും നേരിട്ട് നേടിയ വിജയങ്ങൾ ഇംഗ്ലീഷുകാരെ ലോകകപ്പിനുള്ള മികച്ച ടീമാക്കി മാറ്റി. 2018 ജനുവരിയിൽ ആസ്ട്രേലിയക്കെതിരായിരുന്നു പരമ്പര വിജയം (4-1). പിന്നാലെ ന്യൂസിലൻഡ് (3-2), ആസ്ട്രേലിയ (5-0), ഇന്ത്യ (2-1), ശ്രീലങ്ക (3-1) പരമ്പര വിജയങ്ങൾ ഇംഗ്ലീഷുകാരെ ഒന്നാം നമ്പറിലേറ്റി. ഇടക്ക് വിൻഡീസിനെതിരെ ഒരു സമനില (2-2). ഇപ്പോഴിതാ ലോകകപ്പ് ഒരുക്കത്തിൽ പാകിസ്താനെതിരെ കൂറ്റൻ സ്കോറുകൾ താണ്ടി വിജയം തുടരുന്നു.
ടീം ലോകോത്തരം
വെടിക്കെട്ടിനു ശേഷിയുള്ള ജോണി ബെയർസ്റ്റോയും ഫോമിലുള്ള ജേസൺ റോയും അടങ്ങുന്ന ഒാപണിങ് സഖ്യം വിനാശകാരികളാണ്. പിന്നാലെ ഇന്നിങ്സ് പടുത്തുയർത്താൻ സ്റ്റാർ ബാറ്റ്സ്മാൻ േജാ റൂട്ട്. നാലാം നമ്പറിൽ ബലമേകാൻ നായകൻ ഒായിൻ മോർഗൻ. അഞ്ചാമനായി ഫിനിഷിങ് മികവുള്ള കൂറ്റനടിക്കാരൻ ജോസ് ബട്ലർ. കൂടെ ഒൗൾറൗണ്ട് മികവുള്ള ബെൻ സ്റ്റോക്സും മൊയീൻ അലിയും ചേരുേമ്പാൾ ബാറ്റിങ്നിര ടൂർണമെൻറിലെ മികച്ചതാകുന്നു. വോക്സും വില്ലിയും അടങ്ങുന്ന ബൗളർമാരും ബാറ്റിങ്ങിൽ ഒരുകൈ നോക്കാൻ പോന്നവരാണ്.
ആദിൽ റഷീദ്-മൊഇൗൻ അലി സ്പിൻ ദ്വയം ഭേദപ്പെട്ടതാണെങ്കിലും പേസ് ബൗളിങ്ങിൽ ബുംറയെയോ റബാദയെയോപോലെ മൂർച്ചയുള്ള ഒരു ബൗളറുടെ അഭാവം നിഴലിക്കുന്നുണ്ട്. ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ലിയാൻ പ്ലങ്കറ്റ്, മാർക് വുഡ് എന്നിവർക്കാകും പേസ് ബൗളിങ്ങിെൻറ ചുമതല. പല കാലങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ള വിക്കറ്റിനു പിന്നിൽ ഇക്കുറി ജോസ് ബട്ലറുടെ ഉറച്ച കൈകളുണ്ട്. ഇംഗ്ലണ്ടിനെ ഒന്നാം നമ്പർ ടീമായി ഉയർത്തിയ കോച്ച് ട്രെവർ ബെയ്ലിസിെൻറ തന്ത്രങ്ങൾ, നായകൻ ഒായിൻ മോർഗെൻറ പരിചയസമ്പത്ത്, സ്വന്തം മൈതാനങ്ങളെന്ന ആനുകൂല്യം, ഒൗൾറൗണ്ട് മികവുള്ള ഒരുപറ്റം കളിക്കാർ എന്നിവയെല്ലാം ഇംഗ്ലണ്ടിെൻറ പ്രതീക്ഷയേറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.