ഇരട്ടപദവി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: ഇരട്ടപദവി വിഷയത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വി.വി.എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവർക ്കെതിരെ ബി.സി.സി.ഐ. ഇരുവരും ഐ.സി.സി ലോകകപ്പിൽ കമേൻററ്റർമാരായി പ്രവർത്തിച്ച് വരികയാണ്. ഇതിന് പുറമേ ഐ.പി.എൽ ഫ ്രാഞ്ചൈസികളുടെ മെൻറർമാരായും ഇരുവരും പ്രവർത്തിക്കുന്നുണ്ട്. ഇതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ബി.സി.സി.ഐ എത്തിക്സ് കമ്മിറ്റി ചെയർമാൻ ഡി.കെ ജെയിനാണ് ഇരട്ട പദവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ലോധ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ഒരാൾ ഒരു പദവി മാത്രമേ വഹിക്കാൻ പാടുള്ളു. കമേൻററ്ററായി പ്രവർത്തിക്കുന്നതിന് പുറമേ ലക്ഷ്മൺ സൺറൈസേഴ്സ് ഹൈദരാബാദിൻെറ മെൻററായും ഗാംഗുലി ഡൽഹി ഡെയർഡെവിൾസിൻെറ ഉപദേശകനായും പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്നാണ് ബി.സി.സി.ഐ ആവശ്യപ്പെടുന്നത്.
ഇൗ രണ്ട് പേർക്കും പുറമേ മറ്റ് നിരവധി ക്രിക്കറ്റ് താരങ്ങളും ഇരട്ടപ്പദവി ആരോപണം നേരിടുന്നുണ്ട്. ഇവരും രണ്ട് പദവികളിൽ ഒന്ന് ഉപേക്ഷിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.