ആഷസ് ഒത്തുകളി വിവാദത്തിൽ മുൻ ഡൽഹി ക്രിക്കറ്ററും
text_fieldsന്യൂഡൽഹി: ആഷസ് ഒത്തുകളി വിവാദത്തിലെ ഇന്ത്യൻ പ്രമുഖൻ മുൻ ഡൽഹി ക്രിക്കറ്ററായിരുന്ന സോബേർസ് ജോബനെന്ന് ദി സൺ മാഗസിെൻറ വെളിപ്പെടുത്തൽ. പെർത്തിൽ ഇന്നലെ ആരംഭിച്ച മൂന്നാം ആഷസ് ടെസ്റ്റിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നും ഇന്ത്യക്കാരനായ ഒരു പ്രമുഖൻ ഇതിൽ ഉൾെപട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ദി സൺ മാഗസിൻ ഇന്നലെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ആസ്ത്രേലിയൻ ക്രിക്കറ്റ് ടീമുമായി അടുത്ത ബന്ധമുള്ളയാളാണ് വാതുവെപ്പിെൻറ ഇടനിലക്കാരനനെന്നും പണം നൽകിയാൽ കളി വിവരങ്ങൾ മുൻകൂട്ടി അയാൾ അറിയിക്കുമെന്നുമാണ് മാഗസിൻ വെളിപ്പെടുത്തിയത്.
ഒത്തുകളിയുമായി ബന്ധപ്പെട്ട് വിവരം നൽകാൻ 140,000 പൗണ്ടാണ്(ഒന്നര കോടി രൂപ) ജോബൻ ആവശ്യപ്പെട്ടത്. ഫിക്സ് ചെയ്യേണ്ട ‘ഒാവർ’ ഏതാണെന്നുള്ള വിവരങ്ങൾ ആണ് വാഗ്ദാനം ചെയ്തത്. ജോബെൻറ പങ്കാളിയായ പ്രിയങ്ക് സക്സേനയും ദൃശ്യങ്ങളിലുണ്ട്.
െഎ.പി.എൽ മാച്ചുകളിലും ആസ്ത്രേലിയയിലെ ബിഗ്ബാഷ് ലീഗുഗളിലും ഒത്തുകളി നടത്താമെന്നും ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താൻ എന്നീ ടീമുകളിലെ താരങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്ന് ദൃശ്യങ്ങളിൽ ജോബൻ പറയുന്നുണ്ട്.
ഹിമാചൽ പ്രദേശ്, ഡൽഹി തുടങ്ങിയ ടീമുകളിൽ ജൂനിയർ വിഭാഗത്തിൽ കളിച്ച താരമാണ് ജോബൻ. ഡൽഹിയിൽ ലാൽ ബഹദൂർശാസ്ത്രി കോച്ചിങ് സെൻറർ നടത്തുന്ന ബൽജീത് സിങാണ് ജോബെൻറ പിതാവ്.
‘ മകൻ ഡൽഹിയിൽ ക്രിക്കറ്റ് മാച്ചുകൾ സംഘടിപ്പിക്കാറുണ്ട് അതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കണ്ടുകാണും എനിക്കതിനെ കുറിച്ചറിയില്ല, െഎ.സി.സി േകസ് അന്വേഷിക്കുന്നുണ്ടല്ലോ കാത്തിരിക്കാം’ ‘‘കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മകെന തൂക്കിക്കൊല്ലണമെന്നും’’ പിതാവ് ബൽജീത് മാധ്യമങ്ങളോട് പറഞ്ഞു.
ദൃശ്യങ്ങൾ പുറത്ത് വിട്ട് മണിക്കൂറുകൾക്കകം ക്രിക്കറ്റ് ആസ്ത്രേലിയ എന്ന സംഘടന െഎ.സി.സി നടത്തുന്ന അന്വേഷണത്തിൽ സഹകരിക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ ബി.സി.സി.െഎയുടെ ഭാഗത്ത് നിന്നും ഇത് വരെ യാതൊരു പ്രതികരണവും വന്നിട്ടില്ല.
അതേ സമയം ജോബൻ ക്രിക്കറ്റിൽ ശരാശരി കളിക്കാരൻ മാത്രമായിരുന്നു എന്നാണ് ഡൽഹിയിലെ ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള വിവരം. േജാബെൻറ ക്രിക്കറ്റ് ജീവിതം അവസാനിച്ചത് തന്നെ അയാളുടെ സർട്ടിഫിക്കറ്റിെൻറ സാധുതയെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയും അത് കേസാവുകയും ചെയ്തതിനെ തുടർന്നാണെന്നും പറയപ്പെടുന്നു.
എന്നാൽ പിതാവ് ബൽജീത് പറയുന്നത് മറിച്ചാണ് ‘‘ മകൻ നല്ല നല്ല താരമായിരുന്നു, കേസിന് ശേഷം വളരെ ചുരുക്കം മാച്ചുകളിൽ മാത്രമാണ് കളിച്ചത്. ഇപ്പോൾ നാല് വർഷമായി കളിക്കുന്നില്ല, അവൻ മാനസികമായി തളർന്ന് ആത്മഹത്യയുടെ വക്കിലെത്തിയിരുന്നു’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.