പന്തിൽ കൃത്രിമം കാട്ടിയതിന് ഡ്യൂപ്ലസിക്കെതിരെ കുറ്റം ചുമത്തി
text_fieldsദൂൈബ: ഒാസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരക്കിടെ പന്തിൽ കൃത്രിമം കാട്ടിയതിന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഡ്യുപ്ലസിക്കെതിരെ െഎ.സി.സി കുറ്റം ചുമത്തി. ഒാസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിെൻറ നാലാം ദിനത്തിലായിരുന്നു പന്തിൽ ഡ്യുപ്ലസി കൃത്രിമം കാട്ടുന്ന ടെലിവിഷൻ ദൃശങ്ങൾ പുറത്ത് വന്നത്. പന്തിൽ ഉമീനിരിലൂടെ ജെല്ലിയോട് സാദൃശ്യമുള്ള പദാർത്ഥം തേയ്ക്കുന്ന ദൃശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഇതേ െതറ്റിന് ഡ്യൂപ്ലസിക്കെതിരെ െഎ.സി.സി കുറ്റം ചുമത്തുന്നത്. കൃത്രിമമായ പദാർത്ഥങ്ങൾ പന്തിൽ ഉപയോഗിക്കുന്നത് െഎ.സി.സിയുടെ നിയമ പ്രകാരം തെറ്റാണ്. ഇതിന് മുമ്പ് 2013ൽ പാകിസ്താനെതിരായ മൽസരത്തിൽ പന്തിൽ കൃത്രിമം കാട്ടിയതിന് ഡ്യൂപ്ലസി മാച്ച് ഫീയുടെ 50 ശതമാനം പിഴയായി നൽകിയിരുന്നു.
Du Plessis charged for breaching Level 2 of the ICC Code of Conduct https://t.co/4gIidsjRSA #cricketicc via @icc
— ICC Media (@ICCMediaComms) November 18, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.