വസീമിെൻറ പിൻഗാമിയാവാൻ ഫാത്തിമ
text_fieldsമുംബൈ: 24 വർഷം നീണ്ട കരിയറിന് 42ാം വയസ്സിൽ അന്ത്യംകുറിച്ച് വസീം ജാഫർ വിരമിക്കുേമ്പാ ൾ ക്രീസിൽ കുടുംബപാരമ്പര്യം തീർക്കാൻ പെണ്ണൊരുത്തിയുണ്ട്. വസിം ജാഫർ വിരമിക്കൽ പ്രഖ്യാപിക്കുേമ്പാൾ ദേശീയ സീനിയർ വനിത ഏകദിനത്തിൽ മുംബൈയുടെ കുപ്പായത്തിൽ അവളുണ്ട്. 18 വയസ്സുകാരി ഫാത്തിമ കലിം ജാഫർ. വസിമിെൻറ സഹോദരപുത്രിയാണ് മുംബൈയുടെ ഈ ഓൾറൗണ്ടർ. പേസും സ്പിന്നും ഒരുപോലെ വഴങ്ങുന്ന ബൗളിങ് പവർ. മധ്യനിര ബാറ്റിങ്ങിലും കരുത്ത്. വെള്ളിയാഴ്ച കേരളത്തെ തോൽപിച്ചപ്പോൾ ഒരു വിക്കറ്റും വീഴ്ത്തി.
വസിം ജാഫറിെൻറ അനന്തരവനും മുംബൈ താരവുമായ അർമാൻ ജാഫറിെൻറ ഇളയ സഹോദരിയാണ് ഫാത്തിമ. അമ്മാവെൻറ കളി കണ്ടും കേട്ടും ആ തണലിലായിരുന്നു ഫാത്തിമയും വളർന്നത്. മകളിലെ ക്രിക്കറ്റ് താൽപര്യം മനസ്സിലാക്കിയ പിതാവ് കലിം ജാഫർ ഫാത്തിമയെയും ആ വഴി നയിച്ചു. വസിം ജാഫറിലെ ക്രിക്കറ്ററെ പാകപ്പെടുത്തിയതും മൂത്ത സഹോദരനായ കലിമായിരുന്നു. 2015ൽ 13ാം വയസ്സിൽ മുംബൈ അണ്ടർ 19 ടീമിൽ ഇടംനേടിയ ഫാത്തിമ വൈകാതെ സീനിയർ ടീമിെൻറയും ഭാഗമായി. കൗമാരത്തിൽ മികവ് തെളിയിച്ച അവളെ ദേശീയ ടീമിലേക്കു നയിക്കുകയാണ് വസിമിെൻറ അടുത്ത ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.