ബ്രസീൽ- റഷ്യ പോരാട്ടം ഇന്ന്; അർജൻറീന നാളെയിറങ്ങും
text_fieldsമോസ്കോ: ലോക ഫുട്ബാൾ മാമാങ്കത്തിന് അരങ്ങുണരാൻ മൂന്നു മാസത്തിൽതാഴെ മാത്രം സമയം ശേഷിക്കെ ഫിഫയുടെ സൗഹൃദ പോരാട്ടങ്ങൾക്ക് തുടക്കം. കരുത്തരായ ബ്രസീലും ആതിഥേയരായ റഷ്യയും തമ്മിൽ ഏറ്റുമുട്ടുന്ന പോരാട്ടം ഇന്ന് രാത്രി നടക്കും. തലസ്ഥാനമായ മോസ്കോയിൽ നടക്കുന്ന മത്സരത്തിൻറെ ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.
മുൻനിര ടീമുകളുടെ പട്ടികയിലില്ലെങ്കിലും ലോകകപ്പിന് അരങ്ങൊരുക്കുന്ന ടീമായതിനാൽ മികച്ച മുന്നൊരുക്കത്തിനുള്ള ശ്രമത്തിലാണ് റഷ്യ. ബ്രസീലാവെട്ട സൂപ്പർതാരം നെയ്മറുടെ അഭാവത്തിലും സമീപകാലത്തെ മികവുറ്റ പ്രകടനം തുടരാനുള്ള ഒരുക്കത്തിലാണ്. ഡെന്മാർക്-പനാമ, ഉറുഗ്വായ്-ചെക് റിപ്പബ്ലിക്, ജപ്പാൻ-മാലി, അസർബൈജാൻ-ബലാറസ്, സൈപ്രസ്-മോണ്ടിനെഗ്രോ, ബൾഗേറിയ-ബോസ്നിയ, നോർവേ-ആസ്ട്രേലിയ, സെനഗൽ-ഉസ്ബകിസ്താൻ, തുർക്കി-അയർലൻഡ്, ഗ്രീസ്-സ്വിറ്റ്സർലൻഡ്, ഹംഗറി-കസാഖ്സ്താൻ, തുനീഷ്യ-ഇറാൻ എന്നിവയാണ് ഇന്നത്തെ മറ്റു കളികൾ.
വമ്പൻ പോരുകൾ ശനിയാഴ്ച
ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങൾ ശനിയാഴ്ചയാണ്. ജർമനിയും സ്പെയിനും കൊമ്പുകോർക്കുേമ്പാൾ അർജൻറീന ഇറ്റലിയെയും ഇംഗ്ലണ്ട് നെതർലൻഡ്സിനെയും പോർചുഗൽ ഇൗജിപ്തിനെയും ഫ്രാൻസ് കൊളംബിയയെയും നേരിടും. ശനിയാഴ്ച പുലർച്ചക്ക് ഇന്ത്യൻ സമയം 1.15നാണ് ഇൗ മത്സരങ്ങൾ. അന്നത്തെ മറ്റു കളികൾ.
മൊേറാക്കോ x സെർബിയ, ആസ്ട്രിയ x സ്ലൊവീനിയ, പോളണ്ട് x നൈജീരിയ, സ്കോട്ലൻഡ് x കോസ്റ്ററീക, പെറു x ക്രൊയേഷ്യ, മെക്സിക്കോ x െഎസ്ലൻഡ്, അർമീനിയ x എസ്തോണിയ, വടക്കൻ അയർലൻഡ് x ദക്ഷിണ കൊറിയ, ജോർജിയ x ലിേത്വനിയ, സ്വീഡൻ x ചിലി, ഇസ്രായേൽ x റുമേനിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.