കൂടിളകി ‘ട്വിറ്ററാറ്റി’; മഞ്ജരേക്കറിന് രക്ഷയില്ല
text_fieldsലണ്ടൻ: ഒാൾറൗണ്ടർ രവീന്ദ്ര ജദേജയെ വിമർശിച്ച സഞ്ജയ് മഞ്ജരേക്കറെ വിടാതെ ‘ട്വിറ ്ററാറ്റി’കൾ. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ടീമിൽ ഇടംകിട്ടാതെ പുറത്തിരുന്ന ജദേജ യെ വിമർശിച്ച്, അടിവാങ്ങിയ മുൻ ഇന്ത്യൻതാരവും കമേൻററ്ററുമായ മഞ്ജരേക്കർക്ക് ഇ പ്പോൾ തൊട്ടതെല്ലാം പിഴക്കുന്നു.
ജദേജ ടീമിൽ ഇടം ഉറപ്പിച്ച് ഫോമിലേക്കുയരുകയും തകർപ്പൻ മറുപടിയിൽ മഞ്ജരേക്കറെ ബൗണ്ടറി കടത്തുകയും ചെയ്തിട്ടും ‘ട്വിറ്ററിൽ’ ക ളി അടങ്ങിയിട്ടില്ല. ഏറ്റവും ഒടുവിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണാണ് മഞ്ജ രേക്കറെ ട്രോളി രംഗത്തെത്തിയത്. ഏറ്റുമുട്ടൽ അതിർത്തികൾ ലംഘിച്ചതോടെ മഞ്ജരേക്കർ വോണിനെ ‘േബ്ലാക്ക്’ ചെയ്ത് രക്ഷപ്പെട്ടു. മൈക്കൽ വോണാണ് മുൻ ഇന്ത്യൻതാരം ട്വിറ്ററിൽ തന്നെ േബ്ലാക്ക് ചെയ്ത കാര്യം പുറത്തുവിട്ടത്.
‘അല്ലറ ചില്ലറ ക്രിക്കറ്റ്’
കമൻററിക്കിടെയായിരുന്നു മഞ്ജരേക്കർ ജദേജയെ ‘അല്ലറ ചില്ലറ’ ക്രിക്കറ്റ് താരമെന്ന് പരിഹസിച്ചത്. ‘‘രവീന്ദ്ര ജദേജയെപ്പോലുള്ള അല്ലറ ചില്ലറ (ബിറ്റ്സ് ആൻഡ് പീസസ്) താരങ്ങളിൽ എനിക്കു താൽപര്യമില്ല. ടെസ്റ്റിൽ അദ്ദേഹം ബൗളറാണ്. ഏകദിനത്തിൽ സ്പെഷലിസ്റ്റ് താരങ്ങളെയാണ് വേണ്ടത്’’ -ഇംഗ്ലണ്ട്-ഇന്ത്യ റൗണ്ട് മത്സരത്തിനിടെ ജദേജയെക്കുറിച്ച് ചോദിച്ച സഹകമേൻററ്ററോടായിരുന്നു മഞ്ജരേക്കറുടെ മറുപടി. കാര്യമായി ചർച്ചചെയ്യാതെപോയ പരാമർശം പക്ഷേ, ജദേജ കേട്ടു.
ട്വിറ്ററിൽ അദ്ദേഹം രൂക്ഷമായിതന്നെ പ്രതികരിച്ചു. ‘‘നിങ്ങൾ കരിയറിൽ ആകെ കളിച്ചതിനേക്കാൾ ഇരട്ടി മത്സരങ്ങൾ ഞാൻ ഇതിനകം കളിച്ചു. ഇപ്പോഴും കളി തുടരുന്നു. ജീവിതത്തിൽ വല്ലതും നേടിയവരെ ബഹുമാനിക്കാൻ പഠിക്കണം. നിങ്ങളുടെ വായാടിത്തരത്തെക്കുറിച്ച് ഞാൻ മുമ്പും കേട്ടിട്ടുണ്ട്’’ -രവീന്ദ്ര ജദേജയുടെ ബിഗ് ഹിറ്ററിൽ മഞ്ജരേക്കർ വീണു. സൂപ്പർ താരങ്ങളെ നിരന്തരം വിമർശിച്ച് ഇതിനകം ആരാധകകോപമേറ്റ മഞ്ജരേക്കർക്കെതിരെ ഉറഞ്ഞുതുള്ളാനുള്ള അവസരംകൂടിയായിരുന്നു ഇത്. അവരും മോശമാക്കിയില്ല. ‘ട്വിറ്ററാറ്റികൾ’ കൂടിളകി വന്നപ്പോൾ മഞ്ജരേക്കർ പ്രതിരോധത്തിലായി.
സീൻ രണ്ട്
ആദ്യ വിവാദം അടങ്ങിയെന്ന് തോന്നിയപ്പോഴാണ് മഞ്ജരേക്കർ രണ്ടാം ഇന്നിങ്സ് തുറക്കുന്നത്. ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ െപ്ലയിങ് ഇലവൻ പ്രവചിച്ചായിരുന്നു വരവ്. ജൂൈല ആറിന് നടത്തിയ പ്രവചനത്തിൽ രവീന്ദ്ര ജദേജക്ക് ഇടം നൽകി. ഇതിനെ ട്രോളിയായിരുന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിെൻറ വരവ്. ‘‘അല്ലറ ചില്ലറ ക്രിക്കറ്ററെ നിങ്ങളുടെ ടീമിൽ കാണുന്നു’’ -വോണിെൻറ പരാമർശം. റിട്വീറ്റുമായി മഞ്ജരേക്കർ എത്തിയെങ്കിലും വിവാദം അടങ്ങിയില്ല.
ഇന്നലെ കളി തുടങ്ങുംമുമ്പ് വീണ്ടും ടീമിനെ പ്രവചിച്ചപ്പോൾ ജദേജ പുറത്ത്. എന്നാൽ, കളി തുടങ്ങിയപ്പോൾ കോഹ്ലിയുടെ ടീമിൽ ജദേജ ഇടം പിടിക്കുകകൂടി ചെയ്തതോടെ ആരാധകകൂട്ടവും ഇളകി. തെൻറ നിലപാട് വ്യക്തമാക്കാൻ മഞ്ജരേക്കർ ആവർത്തിച്ച് ട്വീറ്റ് ചെയ്തെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടയിലായിരുന്നു തെന്ന േബ്ലാക്ക് ചെയ്തെന്ന ആരോപണവുമായി വോണിെൻറ വരവ്. എന്തായാലും, െമെതാനത്തെ കളി മഴമുടക്കുേമ്പാഴും രസം കൈവിടാതെ ട്വിറ്ററിൽ കളി മുറുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.