നാളെ ഫൈനൽ ടെസ്റ്റ്
text_fieldsസിഡ്നി: ഇക്കണ്ടതൊന്നുമല്ല. ഇനി കാണാൻ പോവുന്നതാണ് പൂരം. മെൽബണിൽ നിറച്ച ഉൗർജവുമായി പുതുവർഷപ്പിറവിയുടെ ആവേശത്തിൽ ഇന്ത്യ ചരിത്രമെഴുതാനിറങ്ങുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന അങ്കത്തിന് വ്യാഴാഴ്ച പുലർച്ച അഞ്ചിന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രീസുണരും. അഡ്ലെയ്ഡിലെയും മെൽബണിലെയും ഉജ്ജ്വല ജയവുമായി ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി.
ഇനി സിഡ്നിയിൽ തോൽക്കാതിരുന്നാൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രം. ഒാസീസ് മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് പരമ്പര ജയിച്ചവരെന്ന സിംഹാസനം ടീം ഇന്ത്യക്ക് സ്വന്തമാവും. അതേസമയം, മെൽബണിലെ തോൽവിയോടെ പ്രതിരോധത്തിലാണ് ഒാസീസ്. മുൻനായകർ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയത് ടീമിനെ കൂടുതൽ സമ്മർദത്തിലാക്കുന്നു. മിന്നുന്ന ഫോമിലുള്ള ഇന്ത്യയെ പിടിച്ചുകെട്ടി പരമ്പര സമനിലയിലാക്കിയില്ലെങ്കിൽ ടിം പെയ്നിനും ഫിഞ്ചിനും വലിയ നാണക്കേടാവും.
ആശയക്കുഴപ്പത്തിൽ
ആതിഥേയർ
മെൽബണിൽ കളിക്കും മുമ്പ് ഇന്ത്യ നേരിട്ട അതേ പ്രതിസന്ധിയിലാണ് സിഡ്നിക്ക് മുമ്പ് ആസ്ട്രേലിയ. ഒാപണിങ് മുതൽ ബൗളിങ് നിരയിൽവരെ ആശയക്കുഴപ്പം. ഒാൾറൗണ്ടർ മാർനസ് ലബുഷെയിനെ ടീമിലേക്ക് തിരിച്ചു വിളിച്ചതും മിച്ചൽ മാർഷ് നിറംമങ്ങുന്നതും ഒരു മാറ്റത്തിന് കോച്ച് ജസ്റ്റിൻ ലാംഗറെ പ്രേരിപ്പിച്ചേക്കും. ഒാൾറൗണ്ടറെങ്കിലും മെൽബണിൽ പ്രതീക്ഷകൾക്കൊത്തുയർന്നില്ല. അതേസമയം, യു.എ.ഇയിൽ പാകിസ്താനെതിരെ അരങ്ങേറിയ ലെഗ്സ്പിന്നർ കൂടിയായ ലംബുഷെയ്ൻ രണ്ട് ടെസ്റ്റിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിങ്ങിലും തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.