കോവിഡിെൻറ ആദ്യ മൂന്ന് ദിവസം ശരിക്കും കടുപ്പമായിരുന്നു -ശാഹിദ് അഫ്രീദി
text_fieldsകറാച്ചി: കോവിഡിെൻറ ആദ്യത്തെ രണ്ട്-മൂന്ന് ദിവസങ്ങൾ ശരിക്കും കടുപ്പമായിരുന്നുവെന്ന് രോഗബാധിതനായി ചികിത്സയിലിരിക്കുന്ന മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശാഹിദ് അഫ്രീദി. ഫേസ്ബുക്ക് ലൈവിലാണ് അഫ്രീദി തെൻറ ആരോഗ്യാവസ്ഥയും അനുഭവങ്ങളും പങ്കുവെച്ചത്.
താൻ കോവിഡ് ബാധിതനാണെന്ന് അഫ്രീദി തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നീട് അഫ്രീദിയുടെ ആരോഗ്യ നിലയെ കുറിച്ച് ഒേട്ടറെ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് ലൈവ് വിഡിേയായിലൂടെ താൻ നേരിട്ടെത്തിയതെന്ന് അഫ്രീദി വ്യക്തമാക്കി.
‘‘എെൻറ ആരോഗ്യ കാര്യങ്ങളെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ സമൂഹമാധ്യമങ്ങൾ വഴി കേൾക്കുകയുണ്ടായി. ആദ്യ രണ്ട്, മൂന്ന് ദിവസം വളരെ കടുപ്പമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എെൻറ ആരോഗ്യനില പുരോഗതി പ്രാപിച്ചു വരികയാണ്.’’ -അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ ആരും ഭയപ്പെടേണ്ടതില്ല. ഈ അസുഖത്തിനെതിരെ സ്വയം പോരാടാതിരിക്കുന്നിടത്തോളം അതിനെ കീഴടക്കാൻ സാധിക്കില്ലെന്നും ഈ ദിവസങ്ങൾ തനിക്ക് കടുപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘എെൻറ കുട്ടികളുടെ കാര്യം നോക്കാനും അവരെ ചേർത്തു പിടിക്കാനും സാധിക്കാത്തതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഞാൻ കുട്ടികളെ മിസ് ചെയ്യുന്നു. പക്ഷെ ചുറ്റുമുള്ളവരുടെ സുരക്ഷക്ക് മുൻകരുതലെടുക്കുകയും അകലം പാലിക്കലും പ്രധാനമാണ്.’’ -അഫ്രീദി പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനാൽ കോവിഡ് പിടിപെട്ടേക്കാമെന്ന് അറിയാമായിരുന്നു. അത് വളരെ വൈകിയതിൽ കൃതാർഥനാണ്. അല്ലെങ്കിൽ കുറേ പേരെ സഹായിക്കാൻ സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ പാക് ക്രിക്കറ്റ് താരമാണ് അഫ്രീദി. നേരത്തേ മറ്റൊരു താരമായ തൗഫീഖ് ഉമറിനും കോവിഡ് പിടിപെട്ടിരുന്നു. അദ്ദേഹം പിന്നീട് രോഗമുക്തനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.