മിന്നലാവാൻ 10 വിദേശികൾ
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിനെ വെടിക്കെട്ടു പോരാട്ടമാക്കുന്നത് ലോകത്തെ ശ്രദ്ധേയമായ വിദേശതാരങ്ങൾ അണിനിരക്കുന്നതുകൊണ്ടു കൂടിയാണ്. സൂപ്പർ താരങ്ങളാവാൻ സാധ്യതയുള്ള പ്രധാന പത്തുതാരങ്ങൾ.
1. ക്രിസ് ഗെയ്ൽ: ടൂർണമെൻറിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ. പ്രഥമ സീസണിൽ ഇല്ലായിരുന്നെങ്കിലും 2009 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഇന്ത്യയിലെത്തി. 2011ൽ ആർക്കും വേണ്ടാതെ പുറത്തിരുന്നപ്പോൾ ചുളുവിലക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൈക്കലാക്കിയതോടെയാണ് രാശി തെളിയുന്നത്. 2011, 12 സീസണിൽ ഏറ്റവും കൂടുതൽ റൺസടിച്ചുകൂട്ടി ഒാറഞ്ച് ക്യാപ് നേടി. 2013ൽ 66 പന്തിൽ 175 റൺസ് നേടി െഎ.പി.എൽ ചരിത്രത്തിലെ ഉയർന്ന വ്യക്തികത സ്കോർ കണ്ടെത്തി.
2. സ്റ്റീവ് സ്മിത്ത്
ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിെൻറ പ്രകടനത്തിലായിരിക്കും പുണെ സൂപ്പർ ജയൻറ്സിെൻറ ഭാവി. ഇന്ത്യക്കെതിരായ ടെസ്റ്റിൽ 499 റൺസെടുത്തത് ഏത് പ്രതികൂല പിച്ചിലും കളിക്കാൻ കഴിയുമെന്ന് തെളിയിച്ചു. 2012 സീസണിൽ പുണെ വാരിയേഴ്സിലൂടെയാണ് െഎ.പി.എല്ലിലെത്തുന്നത്. 54 മത്സരത്തിൽ ഇതുവരെയും 1231 റൺസടിച്ചുകൂട്ടി.
3. ഡേവിഡ് വാർണർ
സൺറൈസേഴ്സ് ഹൈദരാബാദിനെ ചാമ്പ്യന്മാരാക്കിയ ഇൗ ഒാസീസ്താരം ഇൗ സീണിൽ മികവ് തുടരുമെന്നുറപ്പ്. 100 െഎ.പി.എൽ മത്സരത്തിൽ 3373 റൺസ് അടിച്ചുകൂട്ടിയ താരം ഡൽഹിയിലൂടെയാണ് ടൂർണമെൻറിൽ എത്തുന്നത്.
4. െഡ്വയ്ൻ ബ്രാവോ
ഗുജറാത്ത് ലയൺസിെൻറ അപകടകാരിയായ ഒാൾറൗണ്ടർ. 106 മത്സരങ്ങളിൽ 1262 റൺസും 122 വിക്കറ്റും നേടി.
5. ബെൻ സ്റ്റോക്
റൈസിങ് പുണെ സൂപ്പർ ജയൻറ്സ് 14.5 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലീഷ് താരത്തിെൻറ അരങ്ങേറ്റ െഎ.പി.എല്ലാണിത്. ഒാൾറൗണ്ടർമാരിൽ ലോകത്തെ ശ്രദ്ധേയമായ താരം.
6. െട്രൻറ് ബോൾട്ട്
ഇത്തവണ കൊൽക്കത്തയുടെ താരം. പേസ്ബൗളിങ്ങിൽ ടീമിെൻറ നെടുന്തൂൺ. സൺറൈസേഴ്സ് ഹൈദരാബാദ് ഒഴിവാക്കിയ ഇൗ കിവി താരം കൊൽക്കത്തയിൽ ഉമേഷ് യാദവിനൊപ്പം ബൗളിങ് ഒാപണിങ് െചയ്യും.
7. സുനിൽ നരെയ്ൻ
മറ്റൊരു കൊൽക്കത്തയുടെ വിൻഡീസ് താരം. 2012ൽ കൊൽക്കത്ത വാങ്ങിയതിനുശേഷം പിന്നീട് വിട്ടുകൊടുത്തിട്ടില്ല. 66 കളികളിൽ നേടിയത് 85 വിക്കറ്റുകൾ. ഗൗതം ഗംഭീറിെൻറ നിർണായക ആയുധം.
8. ഒയിൻ മോർഗൻ
കിങ്സ് ഇലവൻ പഞ്ചാബിെൻറ ഇംഗ്ലീഷ് ‘മൂർഖൻ’. 2010ൽ ബാംഗ്ലൂരിനായി അരേങ്ങറ്റം. കൊൽക്കത്ത, ഹൈദരാബാദ് എന്നീ ടീമുകളിൽ കളിച്ചിട്ടുണ്ട്. 48 കളികളിൽ 793 റൺസ് സമ്പാദ്യം.
9. ഷാക്കിബുൽ ഹസൻ
കൊൽക്കത്തയുടെ ബംഗ്ലാദേശ് താരം. 2011ൽ അരങ്ങേറ്റം മുതൽ പിന്നെ ക്ലബ് ഉടമ ഷാറൂഖ് ഖാൻ താരത്തെ വിട്ടുകളഞ്ഞിട്ടില്ല. 42 കളികളിൽ 497 റൺസും 43 വിക്കറ്റും നേടി. െഎ.സി.സിയുടെ മൂന്ന് ഫോർമാറ്റിലുമുള്ള ഒാൾറൗണ്ടർ പട്ടികയിൽ ഒന്നാമനാണ്.
10. കാഗിസോ റബാദ
ദക്ഷിണാഫ്രിക്കൻ ബൗളറുടെ അരങ്ങേറ്റ െഎ.പി.എൽ ആണിത്. നിലവിൽ ലോകത്തെ മികച്ച ബൗളർമാരിലൊരാളായ താരത്തെ സ്വന്തമാക്കിത് ഡൽഹി െഡയർഡവിൾസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.