മഷ്റഫെ മുർതസക്ക് കോവിഡ്
text_fieldsധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഷ്റഫെ മുർതസക്ക് കോവിഡ്. കഴിഞ്ഞ ഏതാനും ദിവസമായി സുഖമില്ലാതിരുന്ന മുർതസക്ക് ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ഐസൊലേഷനിലാണ് താരം.
ബംഗ്ലാദേശിനായി 36 ടെസ്റ്റും 220 ഏകദിനവും 54 ട്വൻറി20യും കളിച്ച മുർതസ ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷം ഒരു മത്സരം മാത്രമാണ് കളിച്ചത്. മറ്റൊരു ബംഗ്ലാദേശ് താരം നസ്മുൽ ഇസ്ലാമിനും മുൻ താരം നഫീസ് ഇഖ്ബാലിനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് പാകിസ്താെൻറ ഷാഹിദ് അഫ്രീദിക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.