രഞ്ജിയിൽ മുംബൈക്ക് 500
text_fields
മുംബൈ: രാജ്യാന്തര ക്രിക്കറ്റിലേക്ക് ഒരുപിടി ഇതിഹാസ താരങ്ങളെ സമ്മാനിച്ച മുംബൈക്ക് രഞ്ജി േട്രാഫിയിൽ 500 മത്സരം എന്ന അതുല്യ റെക്കോഡ്. ബറോഡക്കെതിരായ ചരിത്ര പോരാട്ടത്തിന് തലേദിനം പഴയകാല ഇതിഹാസതാരങ്ങളെ കൂടി ക്ഷണിച്ചാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നാഴികക്കല്ലിലേക്കുള്ള യാത്ര ആഘോഷിച്ചത്. ബാന്ദ്ര കുർളയിലെ എം.സി.എ റിക്രിയേഷൻ സെൻററിലായിരുന്നു ആഘോഷ പരിപാടികൾ. 83 വർഷം മുമ്പ് ആരംഭിച്ച ജൈത്രയാത്ര 500ാം മത്സരമെന്ന റെക്കോഡിലെത്തുേമ്പാൾ 41തവണ മുംബൈ രഞ്ജി ചാമ്പ്യന്മാരായിരുന്നു.
മാധവ് ആപ്തെ, അജിത് വഡേക്കർ, സുധിർ നായിക്, ദിലീപ് വെംഗ്സാർക്കർ, സഞ്ജയ് മഞ്ജരേക്കർ, സചിൻ ടെണ്ടുൽകർ, അമോൽ മജുംദാർ ത ുടങ്ങിയ മുൻ നായകർക്കൊപ്പം, നിലവിലെ ക്യാപ്റ്റൻ ആദിത്യ താരെയെയും ചടങ്ങിൽ ആദരിച്ചു. രോഹിത് ശർമ, അജിൻക്യ രഹാനെ, വിനോദ് കാംബ്ലി തുടങ്ങിയ താരങ്ങളും ചടങ്ങിന് സാക്ഷികളായുണ്ടായിരുന്നു. 1988ലെ രഞ്ജി അരങ്ങേറ്റത്തിലെ ഒാർമകൾ പങ്കുവെച്ചായിരുന്നു സചിൻ സംസാരിച്ചത്. ആ നാളുകളിൽ ഡ്രസിങ് റൂമിൽ ചെലവഴിച്ച സമയങ്ങൾ തനിക്ക് പക്വതയുടെ പാഠങ്ങൾ നൽകുന്നതായിരുന്നുവെന്ന് സചിൻ പറഞ്ഞു.
പോളി ഉമ്രിഗർ, വിജയ് മർച്ചൻറ്, സുനിൽ ഗവാസ്കർ, ചന്ദ്രകാന്ത് പണ്ഡിറ്റ്, ലാൽചന്ദ് രജപുത്, രവിശാസ്ത്രി, കേകി താരാപുർ, സഹീർ ഖാൻ, വസിം ജാഫർ, സന്ദീപ് പാട്ടിൽ, പരസ് മാംബ്രെ തുടങ്ങി എണ്ണിയാെലാടുങ്ങാത്ത താരങ്ങൾക്കാണ് മുംബൈ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ചവിട്ടുപടിയായത്.
500ാം അങ്കത്തിൽ
തകർച്ചയോടെ തുടക്കം
500ാം മത്സരത്തിൽ സ്വന്തം ഗ്രൗണ്ടായ വാംഖഡെയിൽ ബറോഡക്കെതിരെ ചരിത്ര പോരാട്ടത്തിനിറങ്ങിയ മുംബൈ തകർന്നടിഞ്ഞു.
നിർണായക മത്സരത്തിൽ ആദ്യ ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആദ്യ ഇന്നിങ്സിൽ 171ന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ബറോഡ ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെടുത്തിട്ടുണ്ട്. ഗ്രൂപ് ‘സി’യിൽ മൂന്നാം സ്ഥാനത്താണ് മുംബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.