2011 ലോകകപ്പ് ഫൈനൽ ഒത്തുകളി; ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി
text_fieldsകൊളംബോ: 2011ലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മൽസരം ഒത്തുകളിയാണെന്ന ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി മഹീന്ദനന്ദ അലുത്ഗാംഗെ. ഏപ്രിൽ രണ്ടിന് നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്തിരുന്നു.
2010 മുതൽ 2015 വരെ അലുത്ഗാംഗെയായിരുന്നു ശ്രീലങ്കയുടെ കായക മന്ത്രി. സിരാസ ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻെറ വെളിപ്പെടുത്തൽ. നേരത്തെ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയും സമാന ആരോപണം ഉന്നയിച്ചിരുന്നു.
2011 ലോകകപ്പ് ഫൈനൽ ഒത്തുകളിയായിരുന്നു. രാജ്യത്തിൻെറ ഭാവി മുൻനിർത്തി ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ഇരു ടീമുകളും ആരോപണം നിഷേധിച്ചിരുന്നു. അതേസമയം, ഒത്തുകളി നടന്നിട്ടുണ്ടെങ്കിൽ അതിൻെറ തെളിവുകൾ മന്ത്രി പുറത്ത് വിടണമെന്ന് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.