ലയൺസ് പൊരുതിനിന്നു; ചതുർദിനം സമനിലയിൽ
text_fieldsകൃഷ്ണഗിരി (വയനാട്): ഇന്ത്യ ‘എ’യുടെ വിജയപ്രതീക്ഷകളെ ഇംഗ്ലണ്ട് ലയൺസ് സമർഥമായി ചെറ ുത്തുനിന്നപ്പോൾ ഒന്നാം ചതുർദിന ക്രിക്കറ്റ് മത്സരം സമനിലയിൽ. ഒന്നാമിന്നിങ്സിൽ 200 റൺ സിെൻറ ലീഡ് വഴങ്ങിയ സന്ദർശകർ നാലാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ചു വിക്കറ്റിന് 214 റൺസെന്ന നിലയിലായിരുന്നു.
വിക്കറ്റ് നഷ്ടമാവാതെ 20 റൺസെന്ന നിലയിൽ അവസാന ദിവസം ഇന്നിങ്സ് പുനരാരംഭിച്ച ലയൺസിെൻറ ഓപണർമാരായ മാക്സ് ഹോൾഡനെയും (29) ബെൻ ഡക്കറ്റിനെയും (30) എളുപ്പം പുറത്താക്കിയ ഇന്ത്യ ‘എ’ വിജയ പ്രതീക്ഷയിലായിരുന്നു. രണ്ടു വിക്കറ്റിന് 81 റൺസെന്ന നിലയിൽ ക്രീസിൽ ഒത്തുചേർന്ന സാം ഹെയിൻസും (57) ഒലീ പോപ്പും (63) സെഞ്ച്വറി കൂട്ടുകെട്ടുമായി നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് തകർച്ച ഒഴിവാക്കി.
12 റൺസ് ചേർക്കുന്നതിനിടെ ഹെയിൻസും പോപ്പും ക്യാപ്റ്റൻ സാം ബില്ലിങ്സും പുറത്തായപ്പോൾ അഞ്ചിന് 198 എന്ന നിലയിലായിരുന്നു ലയൺസ്. 36 പന്തിൽ മൂന്നു റൺസുമായി സ്റ്റീവൻ മുല്ലാനിയും 31 പന്തിൽ 13 റൺസുമായി വിൽ ജാക്സും അപ്രതിരോധ്യരായി നിലയുറപ്പിച്ചതോടെ ലയൺസ് സമനില ഉറപ്പിക്കുകയായിരുന്നു. സ്പിന്നർമാരായ കേരള താരം ജലജ് സക്സേനയും ഷഹബാസ് നദീമും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാമിന്നിങ്സിൽ 340 റൺസിന് പുറത്തായ സന്ദർശകർക്കെതിരെ ഇന്ത്യ ‘എ’ ആറു വിക്കറ്റിന് 540 റൺസടിച്ചിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ പ്രിയങ്ക് പാഞ്ചാലാണ് കളിയിലെ കേമൻ. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത കളി 14 മുതൽ മൈസൂരുവിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.