നാലാം ഏകദിനം ഇന്ന്: ജയിച്ചാൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേട്ടം
text_fieldsെജാഹാനസ്ബർഗ്: കേപ്ടൗണും സെഞ്ചൂറിയനും ഡർബനുമെല്ലാം വിരാട് കോഹ്ലിയും സംഘവും മൊഹാലിയും ഇൗഡൻഗാർഡനും വാംഖഡെയുമാക്കി മാറ്റിയപ്പോൾ ദക്ഷിണാഫ്രിക്കക്കാർ സ്വന്തം മണ്ണിൽ വിരുന്നുകാരായ അവസ്ഥയിലാണ്. ആസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയും പലതവണ ഇവിടെയെത്തി നാണംകെട്ടി മടങ്ങുകയാണ് പതിവ്. പക്ഷേ, ഇക്കുറി പ്രോട്ടിയാസിന് സ്വന്തം നാടും കളിക്കളങ്ങളും അപരിചിതമായി. ഇക്കാലം വരെ പരിചിതമല്ലാത്ത സാഹചര്യത്തിനിടെയാണ് ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തിനിറങ്ങുന്നത്.
ആറു മത്സരങ്ങളടങ്ങിയ പരമ്പരയിലെ നിർണായക അങ്കത്തിന് ജൊഹാനസ്ബർഗിൽ ടോസ് വീഴുേമ്പാൾ ഇന്ത്യയുടെ ലക്ഷ്യം ചരിത്ര നേട്ടം. കഴിഞ്ഞ മൂന്ന് കളിയിലും കാഴ്ചവെച്ച വിജയഗാഥ തുടർന്നാൽ കോഹ്ലിയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പരവിജയം. 1992ൽ ആരംഭിച്ച ക്രിക്കറ്റ് പോരാട്ടകഥയിൽ മുൻഗാമികൾക്കാർക്കും പ്രോട്ടിയകളുടെ മണ്ണിൽ നിലംതൊടാനായിട്ടില്ല. എന്നാൽ, നാണക്കേടിെൻറ പടുകുഴിയിലാണ് ദക്ഷിണാഫ്രിക്ക. പേസ്ബൗളർമാരുടെ പറുദീസയായ പിച്ചുകളിൽ കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും കൈക്കുഴയിലെ നിഗൂഢതയുമായി വിക്കറ്റ് കൊയ്യുേമ്പാൾ പ്രയോഗിക്കാൻ അടവുകളില്ലാതെ അംലയും മർക്രമും നിരായുധരാവുന്നു. നാലാം ഏകദിനം കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പരക്കൊപ്പം ഏകദിനത്തിലെ ഒന്നാം നമ്പർ പദവിയും സ്വന്തമാവും.
രക്ഷകൻ എ.ബി.ഡി
എ.ബി. ഡിവില്ല്യേഴ്സിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ മുഴുവൻ. വിരലിലെ പരിക്ക് കാരണം ആദ്യ മൂന്ന് കളിയിൽ നിന്നും വിട്ടുനിന്ന താരം വ്യാഴാഴ്ച ടീമിനൊപ്പം ചേർന്നു. എങ്കിലും ശനിയാഴ്ച കളിക്കുമോയെന്ന് ടീം മാനേജ്മെൻറ് ഉറപ്പിച്ചു പറയുന്നില്ല. വെടിക്കെട്ട് താരം തിരികെയെത്തിയാൽ ബാറ്റിങ് ഒാർഡർ മൂന്നാം നമ്പറിൽ നിന്നും ജെ.പി ഡുമിനി നാലിലേക്കിറങ്ങും. ഡേവിഡ് മില്ലറോ, കയാ സോണ്ടോയോ െപ്ലയിങ് ഇലവനിൽ നിന്ന് പുറത്താവുകയും ചെയ്യും. ക്യാപ്റ്റനായി എയ്ഡൻ മർക്രം തുടരും.
മാറ്റമില്ലാതെ ഇന്ത്യ
ഇതേ ടീമിനെ ടെസ്റ്റിൽ കളിപ്പിച്ചിരുന്നെങ്കിൽ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. മൂന്ന് കളിയിലെ 30ൽ 21വിക്കറ്റും നേടിയ കുൽദീപിനും ചഹലിനും മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിര ഒാടി ഒളിക്കുന്നത് കണ്ടാൽ ചോദ്യത്തിലും കാര്യമില്ലേ എന്ന് കരുതാം. നാലാം ജയവുമായി പരമ്പര സ്വന്തമാക്കാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ മറ്റമൊന്നുമില്ല. മൂന്നിൽ രണ്ട് സെഞ്ച്വറിയുമായി 318 നേടിയ വിരാട് കോഹ്ലിയും, 162 റൺസടിച്ച ശിഖർ ധവാനുമാണ് ഇന്ത്യൻ ബാറ്റിങ്ങിെൻറ പ്രതീക്ഷ. അജിൻക്യ രഹാനെ(90)ക്കൊപ്പം രോഹിത് ശർമ കൂടി ഫോമിലേക്കുയർന്നാൽ കാര്യങ്ങൾ ഏറെ എളുപ്പമായി.
പിങ്ക് ചതിക്കില്ലെന്ന് ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കക്ക് ഇന്ന് പിങ്ക് ദിനമാണ്. സ്തനാർബുദത്തിനെതിരെ രാജ്യവും ക്രിക്കറ്റും കൈകോർക്കുന്ന ദിനം. നാലാം ഏകദിനത്തിന് മുേമ്പ ജൊഹാനസ് ബർഗും നഗരവും സ്റ്റേഡിയവുമെല്ലാം പിങ്ക് നിറത്തിൽ മുങ്ങിക്കുളിച്ചു. ഇൗ ദിവസം പതിവ് പച്ചക്കുപ്പായത്തിന് പകരം പിങ്ക് നിറമണിഞ്ഞാവും ടീം ഇറങ്ങുന്നത്. സ്തനാർബുദത്തിനെതിരെ േപാരാടാനും ബോധവത്കരണത്തിനുമുള്ള ഫണ്ട് സമാഹരണവും പ്രചാരണവുമാണ് ഇൗ പോരാട്ടംകൊണ്ട് ലക്ഷ്യമിടുന്നത്. 2011ൽ ആരംഭിച്ച പിങ്ക് ഏകദിനത്തിൽ േതാറ്റിട്ടില്ലെന്ന പ്രത്യേകതയുണ്ട് പ്രോട്ടീസിന്. എബി ഡിവിേല്യഴ്സിെൻറ ബാറ്റിങ്ങിനുമുണ്ട് സവിശേഷത. പിങ്കിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഡിവിേല്യഴ്സ് ഉജ്ജ്വല ഫോമിലായിരുന്നു. 2015ൽ വിൻഡീസിനെതിരെ 44 പന്തിൽ 149 റൺസ് അടിച്ചതും ഇൗ നിറത്തിലായിരുന്നു. 2013ൽ ഇന്ത്യയെ നേരിട്ടപ്പോൾ 47 പന്തിൽ 77റൺസും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.