ഇന്ത്യൻ താരത്തോട് നന്നായി പെരുമാറിയാൽ ഐ.പി.എല്ലിൽ എടുക്കില്ല; ക്ലാർക്കിനോട് ലക്ഷ്മൺ
text_fieldsന്യൂഡൽഹി: െഎ.പി.എല്ലിലെ കോടികൾ മുന്നിൽകണ്ട് ഒാസീസ് താരങ്ങൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയോട് പ്രകോപന പരമായി പെരുമാറാറില്ലെന്ന് പറഞ്ഞ മുൻ ഒാസീസ് നായകൻ മൈഖൽ ക്ലാർക്ക് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക് കുന്നത്. ഒാസീസ് ടെസ്റ്റ് നായകൻ ടിം പെയ്ൻ അടക്കം നിരവധി പേർ ക്ലാർക്കിെൻറ ആരോപണം തള്ളി രംഗത്തെത്തിയിരു ന്നു.
ഇന്ത്യയുടെ ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണും ക്ലാർക്കിെൻറ പ്രസ്താവനയെ ശക്തമായി വിമർശിച്ചിരിക് കുകയാണ്. െഎ.പി.എൽ ഫ്രാഞ്ചൈസികൾ താരങ്ങളെ തെരഞ്ഞെടുക്കുന്നത് തീർത്തും പ്രകടനം നോക്കി മാത്രമാണെന്ന് അദ്ദേഹ ം പറഞ്ഞു. ഇന്ത്യൻ താരങ്ങളുമായി സൗഹൃദം ഉണ്ടെന്ന് കരുതി ആർക്കും ടീമുകളിൽ ഇടം ലഭിക്കില്ലെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു.
ഒരു താരത്തോട് നന്നായി പെരുമാറി എന്ന് കരുതി ആർക്കും െഎ.പി.എല്ലിെൻറ ഭാഗമാകാൻ കഴിയില്ല. ഫ്രാഞ്ചൈസികൾ താരങ്ങളുടെ കഴിവും ടീമിന് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നുള്ള കാര്യങ്ങൾ മാത്രമാണ് നോക്കുക. അത്തരം താരങ്ങളാണ് െഎ.പി.എല്ലിൽ കളിക്കുക. ലക്ഷ്മൺ സ്റ്റാർ സ്പോർട്സിെൻറ 'ക്രിക്കറ്റ് കണക്ടഡ്' എന്ന പരിപാടിയിൽ പറഞ്ഞു.
നിരവധി െഎ.പി.എൽ താരലേലങ്ങളിൽ പെങ്കടുത്ത ലക്ഷ്മൺ, വിദേശ താരങ്ങളെ ലേലം ചെയ്തെടുക്കുന്നതിെൻറ മാനദണ്ഡവും വിശദീകരിച്ചു. ഫ്രാഞ്ചൈസികൾ വിദേശ താരങ്ങളെ കോടികൾ പ്രതിഫലം നൽകി ടീമിലെടുക്കുന്നത്, അവരുടെ രാജ്യത്തിന് വേണ്ടി അവർ നടത്തിയ മികച്ച പ്രകടനങ്ങൾ വിലയിരുത്തിയാണ്. ഇന്ത്യൻ താരങ്ങളുമായി അവർക്ക് നല്ല ബന്ധമുണ്ടെന്ന് കരുതി അവരെ ആരും സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, മുൻ ഇന്ത്യൻതാരം കൃഷ്ണമാചാരി ശ്രീകാന്തും ക്ലാർക്കിെൻറ പ്രസ്താവന തള്ളി രംഗത്തു വന്നിരുന്നു. സ്ലെഡ്ജിങ്ങിലൂടെ ഒരു മത്സരത്തിെൻറ ഫലം നിർണയിക്കാനാകില്ലെന്നും ക്ലർക്ക് പറയുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു ശ്രീകാന്തിന്‍റെ പ്രതികരണം.
‘സ്ലെഡ്ജിങ്ങിലൂടെ മാത്രം മത്സരങ്ങൾ വിജയിക്കാനാകില്ല. ആസ്ട്രേലിയയുടെ തോൽവി,തോൽവി തന്നെയാണ്. ക്ലർക്കിന്‍റെ ആരോപണം വിഡ്ഢിത്തമാണ്. സ്ലെഡ്ജിങ്ങിലൂടെ നിങ്ങൾക്ക് റൺസ് ലഭിക്കുകയോ വിക്കറ്റ് ലഭിക്കുകയോ ഇല്ല. നാസർ ഹുസൈനോടും വിവിയൻ റിച്ചാർഡ്സിനോടും ചോദിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകും. മികച്ച കളി പുറത്തെടുക്കുക എന്നത് മാത്രമാണ് വിജയത്തിനുള്ള വഴി. -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.