അവസാന കളിയിൽ ഗുജറാത്തിനെതിരെ ജയം; ഹൈദരാബാദ് പ്ലേ ഒാഫിൽ
text_fieldsകാൺപുർ: ഗുജറാത്ത് ലയൺസിനെ എട്ടുവിക്കറ്റിന് കെട്ടുകെട്ടിച്ച് മുംബൈക്കു പിറകെ സൺറൈസേഴ്സ് ഹൈദരാബാദും പ്ലേഒാഫ് ഉറപ്പിച്ചു. െഎ.പി.എല്ലിൽനിന്ന് നേരത്തെതന്നെ പുറത്തായ ഗുജറാത്ത് ലയൺസിന് ഹൈദരാബാദിെൻറ ‘വിധി’ തീരുമാനിക്കാനുള്ള മത്സരമായിരുന്നു കാൺപുർ ഗ്രീൻ പാർക്കിലേത്. എന്നാൽ, ക്യാപ്റ്റൻ ഡേവിഡ് വാർണറും (69 നോട്ടൗട്ട്) സഹതാരങ്ങളും ചേർന്ന് സിംഹങ്ങളെ വിരട്ടിയോടിച്ചപ്പോൾ എട്ടുവിക്കറ്റിന് സൺറൈസേഴ്സ് വിജയം കുറിച്ചു. സ്കോർ: ഗുജറാത്ത് ലയൺസ്-154/10 (19.2 ഒാവർ), സൺറൈസേഴ്സ് ഹൈദരാബാദ് 158/2(18.1 ഒാവർ). അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഡേവിഡ് വർണറും വിജയ് ശങ്കറുമാണ് സൺറൈസേഴ്സിെൻറ വിജയം എളുപ്പമാക്കിയത്. ശിഖർ ധവാെൻറയും (18) മോയിസസ് ഹെൻറികസിെൻറയും (4) വിക്കറ്റുകൾ ഹൈദരാബാദിന് നഷ്ടമായി.
േടാസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്തിേൻറത് മികച്ച തുടക്കമായിരുന്നു. വിൻഡീസ് താരം െഡ്വയ്ൻ സ്മിത്തും യുവതാരം ഇഷൻ കിഷനും വേഗതയിൽ സ്കോർ ഉയർത്തി. 33 പന്തിൽ 54 റൺസുമായി സ്മിത്തും 40 പന്തിൽ 61 റൺസുമായി ഇഷൻ കിഷനും ആദ്യ വിക്കറ്റിൽതന്നെ 111 റൺസ് അടിച്ചുകൂട്ടി. നാലു സിക്സും അഞ്ചു ഫോറും ഉൾപ്പെടെയാണ് കിഷെൻറ ഇന്നിങ്സ്. എന്നാൽ, പിന്നീട് കണ്ടത് ‘കഥ’ മാറിമറിയുന്നതാണ്.
ഇരുവരുടെയും ആവേശം ശേഷമെത്തിയവർക്ക് ഏറ്റുപിടിക്കാനാവാതിരുന്നതോടെ അവസാന ഒാവറിൽ 154 റൺസിന് ഗുജറാത്ത് തകർന്നുവീണു. രണ്ടക്കം കണ്ട ജദേജയെ (20) ഒഴിച്ചുനിർത്തിയാൽ സുരേഷ് റെയ്ന (2), ദിനേഷ് കാർത്തിക്(0), ആരോൺ ഫിഞ്ച് (2), ജെയിംസ് ഫോക്നർ (8) എന്നിവർ തീർത്തും പരാജയമായി. നാലുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ താരം റാഷിദ് ഖാനുമാണ് ഗുജറാത്തിെൻറ നെട്ടല്ലൊടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.