തെരഞ്ഞെടുപ്പ് ക്രീസിൽ ജയിച്ച് ഗംഭീറും രാത്തോഡും
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ കായിക താരങ്ങൾക്ക് ഫലം സമ്മിശ്രം. മുൻ ഇന് ത്യൻ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീർ തെരഞ്ഞെടുപ്പ് ക്രീസിലെ അരങ്ങേറ്റത്തിൽതന്നെ വെ ന്നിക്കൊടി പറത്തി. ബി.ജെ.പി സ്ഥാനാർഥിയായി ഡൽഹി ഇൗസ്റ്റിൽ മത്സരിച്ച ഗംഭീർ 1.53 ലക്ഷം വ ോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. കോൺഗ്രസിെൻറ അർവിന്ദർ സിങ് സോളങ്കിയെയാണ് ഗംഭീർ അരങ്ങേറ്റത്തിൽ വീഴ്ത്തിയത്.
കേന്ദ്ര കായിക മന്ത്രിയും ഷൂട്ടിങ്ങിൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവുമായ രാജ്യവർധൻ സിങ് രാത്തോഡ് ജയ്പൂരിൽനിന്നും 2.68 ലക്ഷം വോട്ട് ഭൂരിപക്ഷത്തിന് പാർലമെൻറിലെത്തി. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവായ ഷോട്ട്പുട്ടർ കോൺഗ്രസിെൻറ കൃഷ്ണ പൂനിയയെയാണ് രാത്തോഡ് വീഴ്ത്തിയത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരത്തിൽ ബോക്സിങ് താരം വിജേന്ദർ സിങ്ങും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ കിർത്തി ആസാദും പരാജയം രുചിച്ചു.
കന്നിയങ്കത്തിനിറങ്ങിയ വിജേന്ദർ സൗത്ത് ഡൽഹി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുൻ ബി.ജെ.പി എം.പികൂടിയായ കിർത്തി ആസാദ് കോൺഗ്രസ് ടിക്കറ്റിൽ ധൻബാദിൽ മത്സരിച്ചെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.