ഗാംഗുലിയുടെ ബാല്യകാല കോച്ച് അശോക് മുസ്തഫി അന്തരിച്ചു
text_fieldsെകാൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബി.സി.സി.െഎ പ്രസിഡൻറുമായ സൗരവ് ഗാംഗുലിയുടെ ബാല്യകാല പരിശീലകൻ അശോക് മുസ്തഫി (86) അന്തരിച്ചു. വാർധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ബംഗാൾ ക്രിക്കറ്റിെൻറ നഴ്സറിയായ ദുകിറാം ക്രിക്കറ്റ് കോച്ചിങ് സെൻററിലെ പരിശീലകനായിരിക്കെയാണ് ഗാംഗുലി ശിഷ്യനായെത്തുന്നത്.
ഗാംഗുലിക്കു പുറമെ 20ഒാളം രഞ്ജി ക്രിക്കറ്റ് താരങ്ങളും മുസ്തഫിക്കു കീഴിൽ ഇവിടെനിന്നും കളി പഠിച്ച് വളർന്നു. ആറു വർഷത്തോളം ഗാംഗുലി അദ്ദേഹത്തിനു കീഴിൽ കളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു.
പിന്നീട് ഇന്ത്യൻ ടീമിലെത്തിയപ്പോഴും ഉപദേശം തേടാനും അനുഗ്രഹങ്ങൾക്കുമായി ഗാംഗുലി മുസ്തഫിയെ തേടിയെത്തി. ഇന്ത്യൻ നായകനും, നിലവിൽ ബി.സി.സി.െഎ പ്രസിഡൻറുമായി വളർന്നപ്പോഴും ആദ്യകാല പരിശീലകനുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ചു. കഴിഞ്ഞ ഏപ്രിലിൽ അസുഖബാധിതനായതോടെ ചികിത്സക്കുള്ള സൗകര്യമൊരുക്കാനും രോഗവിവരങ്ങളറിയാനും ഗാംഗുലിയുണ്ടായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.