ടി20 ഫോർമാറ്റിനെ വെറുതെ വിടൂ; വിഭജിക്കാമെന്ന ആശയത്തെ എതിർത്ത് ലീയും ഗംഭീറും
text_fieldsന്യൂഡൽഹി: സമീപകാലത്തായി ഒരുപാട് ചർച്ചകൾക്ക് വഴിവെച്ച ആശയമായിരുന്നു ടി20 ക്രിക്കറ്റിനെ ഇന്നിങ്സുകളായി വിഭജിക്കൽ. പത്തോവറുള്ള രണ്ട് ഇന്നിങ്സുകളാക്കാനും നാല് ഇന്നിങ്സുകളാക്കി ടി20യെ വിഭജിക്കാനും ആലോചനകളുണ്ടായിരുന്നു. ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ആസ്ട്രേലിയൻ താരം ബ്രെറ്റ്ലീയും ഇന്ത്യൻ താരം ഗൗതം ഗംഭീറും.
നേരത്തെ, മാസ്റ്റർ ബ്ലാസ്റ്റർ സചിന്‍ ടെണ്ടുല്‍ക്കർ ഏകദിന ക്രിക്കറ്റിനെ ഇത്തരത്തിൽ പരിഷ്കരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. 50 ഓവറുള്ള ഏകദിന മത്സരങ്ങളെ 25 ഓവര്‍ വീതമുള്ള രണ്ടു ഇന്നിങ്‌സുകളായി വേര്‍തിരിക്കാമെന്നാണ് സച്ചിന്‍ പറഞ്ഞത്. ഇതുവഴി ഏകദിന മത്സരങ്ങള്‍ കൂടുതല്‍ ആവേശമുള്ളതാവുകയും അതിനുള്ള കാണികളും വര്‍ധിക്കുമെന്നായിരുന്നു സചിെൻറ പക്ഷം.
എന്നാൽ, ചിലർ ടി20യെയും അത്തരത്തിൽ വിഭജിക്കണമെന്ന ആശയം മുന്നോട്ട്വെച്ചതോടെയാണ് ഗംഭീറും ബ്രെറ്റ്ലീയും എതിർത്തുകൊണ്ട് രംഗത്തുവന്നത്. സ്റ്റാർ സ്പോർട്സിെൻറ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. 'ടി20 ക്രിക്കറ്റിനെ വിഭജിക്കുന്നതിനോട് യോജിക്കാനാവില്ല. മുമ്പ് 50 ഓവര്‍ ക്രിക്കറ്റിനെ നാലു ഇന്നിങ്‌സുകളായി തിരിക്കാന്‍ സചിന്‍ നിർദേശിച്ചിരുന്നു. ഏകദിന ഫോർമാറ്റിനെ സംബന്ധിച്ച് നീക്കം ഗുണം ചെയ്യും. എന്നാല്‍ ടി20യിൽ അത് നടപ്പാക്കാൻ ആണെങ്കിൽ വിപരീതഫലമായിരിക്കും ലഭിക്കുക', -ഗംഭീർ വ്യക്തമാക്കി.
ഏകദിന മത്സരത്തിൽ ഇന്നിങ്സുകൾ വിഭജിച്ചാൽ ടോസിന്റെ ആനുകൂല്യം ടീമുകൾക്ക് നഷ്ടമാവും. അതുകൊണ്ട് അതിനോട് ഞാൻ യോജിക്കുന്നു. എന്നാൽ ടി20 ഫോർമാറ്റിൽ ദൈർഘ്യം കുറവാണ്. ടോസിന് അവിടെ യാതൊരു പ്രസക്തിയുമില്ല. അതിനാൽ ഇന്നിങ്സുകളായി വിഭജിക്കാതിരിക്കുന്നതാണ് നല്ലത്. ഗംഭീർ കൂട്ടിച്ചേർത്തു.
ടി20 ക്രിക്കറ്റിന് ആവേശം നിലനിർത്താനും ആളുകളെ അത് കാണുന്നതിലേക്ക് നയിക്കാനും ബിഗ് ബാഷും െഎ.പി.എല്ലും പോലുള്ള ലീഗുകൾ മതി. ക്രിക്കറ്റിെൻറ കാര്യത്തിലേക്ക് വരുേമ്പാൾ ചില കാര്യങ്ങളിൽ പാരമ്പര്യം നിലനിർത്തേണ്ടതുണ്ട്. ടി20 ഫോർമാറ്റിനെ നാല് ഇന്നിങ്സുകളായി തിരിക്കുക എന്നുള്ള തീരുമാനമൊക്കെ കുറച്ച് അധികപ്പറ്റാണ്. -ബ്രെറ്റ്ലീ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.