‘‘ഗംഭീർ എന്ന ക്രിക്കറ്റ് താരത്തെ ഇഷ്ടം; മനുഷ്യനെന്ന നിലയിൽ അയാൾക്ക് കുഴപ്പമുണ്ട്’’
text_fieldsകറാച്ചി: മുൻ ഇന്ത്യൻ ഒാപ്പണർ ഗൗതം ഗംഭീറും പാകിസ്താൻ ഒാൾറൗണ്ടർ ഷാഹിദ് അഫ്രീദിയും തമ്മിൽ കളത്തിലും കളത്തിന് പുറത്തുമുള്ള വാഗ്വാദവും തർക്കവുമെല്ലാം സമൂഹമാധ്യമങ്ങളിലെ പതിവുകാഴ്ചയാണ്. ഗൗതം ഗംഭീറിനെതിരെ പുതിയ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഹിദ് അഫ്രീദി.
ഒരു ക്രിക്കറ്റ്താരം എന്ന നിലയിലും, ബാറ്റ്സ്മാൻ എന്ന നിലയിലും ഗംഭീറിെന ഇഷ്ടമാണ്. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹത്തിെൻറ സ്വഭാവത്തിൽ കുറച്ചു പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിെൻറ തന്നെ ഫിസിയോ ഇൗ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടുണ്ട് - അഫ്രീദി അഭിപ്രായപ്പെട്ടു.
പാകിസ്താനി അവതാരക സൈനബ് അബ്ബാസുമായുള്ള അഭിമുഖത്തിനിടെയാണ് അഫ്രീദി അഭിപ്രായ പ്രകടനം നടത്തിയത്. ഇന്ത്യൻ ടീമിെൻറ ആരോഗ്യ പരിശീകനായിരുന്ന പാഡി ആപ്റ്റൺെൻറ വാക്കുകൾ ഉദ്ധരിച്ചാണ് അഫ്രീദിയുടെ പരാമർശം.ഗംഭീർ മാനസികമായും വൈകാരിമായും വളരെ ദുർബലനായ മനുഷ്യനാണെന്ന് പാഡി ആപ്റ്റൺ തെൻറ പുസ്തകത്തിൽ പരമാർശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇന്ത്യയുടെ കശ്മീർ വിഷയത്തിലെ ഇടപെടലുകൾക്കെതിരെയും അഫ്രീദി നടത്തിയ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി എം.പി കൂടിയായ ഗംഭീർ നേരത്തേ രംഗത്തുവന്നിരുന്നു. വാക്പോരിനിടെ അഫ്രീദിയെ ബുദ്ധിയുറക്കാത്ത വ്യക്തിയായി ഗംഭീർ വിശേഷിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.