ഗംഭീറിെൻറ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീം; നായകൻ ധോനിയല്ല
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ സൂപ്പർ താരം ഗൗതം ഗംഭീർ. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, എം.എസ് ധോനി, വിരാട് കോഹ്ലി എന്നീ നായകൻമാരടെ കീഴിൽ കളിച്ച ഗംഭീർ അദ്ദേഹത്തിെൻറ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ നായക സ്ഥാനം നൽകിയത് അനിൽ കുംബ്ലെക്കാണ്.
മുൻ സൂപ്പർതാരം സുനിൽ ഗവാസ്കറും വീരേന്ദർ സെവാഗുമായിരിക്കും ഒാപണർമാർ. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് തികച്ച താരമായ ഗവാസ്കർ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്. പിന്നാലെ എത്തുക, മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കറും വൻ മതിൽ രാഹുൽ ദ്രാവിഡും, ടെസ്റ്റ് ക്രിക്കറ്റിലെ നിരവധി റെക്കോർഡുകൾക്ക് ഉടമായ സചിനും ബൗളർമാരുടെ പേടിസ്വപ്നമായ ദ്രാവിഡും ചേരുേമ്പാൾ രണ്ടാം നിര ഗംഭീരമായി.
അഞ്ചാമനും ആറാമനുമായി എത്തുക, നിലവിലെ ഇന്ത്യയുടെ ബാറ്റിങ് സൂപ്പർമാനായ വിരാട് കോഹ്ലിയും വിഖ്യാത ഒാർറൗണ്ടറായ കപിൽ ദേവും. ധോനിയായിരിക്കും ടീമിെൻറ വിക്കറ്റ് കീപ്പർ. ബൗളർമാരായി എത്തുക നാല് പേരാണ്. നായകൻ അനിൽ കുംബ്ലെയും ഹർഭജൻ സിങ്ങും സ്പിൻ ബൗളിങ്ങിന് നേതൃത്വം നൽകുേമ്പാൾ സഹീർ ഖാൻ, ജവഗൽ ശ്രീനാഥ് എന്നിവർ പേസ് ബൗളിങ്ങുമായി തിളങ്ങും.
അനിൽ കുംബ്ലെക്ക് എെൻറ ജീവൻ പോലും നൽകിയേനെ
ഇന്ത്യൻ ടീമിൽ തന്നെ നയിച്ച നായകൻമാരിൽ ഏറ്റവും മികച്ച നായകൻ അനിൽ കുംബ്ലെയാണെന്ന് ഗൗതം ഗംഭീർ പറഞ്ഞു. കുംബ്ലെക്ക് തെൻറ ജീവൻ പോലും നൽകിയേനെ എന്നും ഗംഭീർ സ്പോർട്സ് ടാകിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
തെൻറ പ്രസ്താവനക്കുള്ള കാരണവും താരം വ്യക്തമാക്കി. 2008ൽ ആസ്ട്രേലിയക്കെതിരായ നാല് മാച്ചടങ്ങിയ ടെസ്റ്റ് സീരിസിൽ തനിക്ക് കളിക്കാൻ അവസരം നൽകിയത് കുംബ്ലെയാണെന്ന് താരം പറഞ്ഞു. ‘‘സെവാഗും ഞാനും രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. ആ സമയത്ത് കുംബ്ലെ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്തൊക്കെ സംഭവിച്ചാലും, നിങ്ങൾ എട്ട് തവണ സംപൂജ്യരായി പുറത്തുപോയാലും പരമ്പരയിൽ ഉടനീളം ടീമിെൻറ ഒാപണർമാരായി നിങ്ങൾ തന്നെ ബാറ്റ് ചെയ്യുമെന്ന് അദ്ദേഹം വാക്ക് തന്നു. എെൻറ കരിയറിൽ എന്നോട് ഇന്നേവരെ ഒരാൾ അത്തരമൊരു പ്രചോദനപരമായ വാക്കുകൾ പറഞ്ഞിട്ടില്ല. ഞാൻ ആർക്കെങ്കിലും എെൻറ ജീവൻ നൽകുകയാണെങ്കിൽ അത് കുംബ്ലെക്ക് ആയിരിക്കും. -ഗംഭീർ പറഞ്ഞു.
2004 മുതൽ 2016 വരെ നീണ്ട കരിയറിൽ 51 ടെസ്റ്റുകളിലായി ഒമ്പത് സെഞ്ച്വറികൾ അടക്കം 4154 റൺസാണ് ഗംഭീറിെൻറ സമ്പാദ്യം. 147 ഏകദിനങ്ങളിൽ 11 സെഞ്ച്വറികൾ അടക്കം താരത്തിന് 5238 റൺസുണ്ട്. 37 ടി20 മത്സരങ്ങളിൽ 932റൺസ് സ്വന്തമാക്കിയ ഗംഭീർ ഏഴ് അർധ സെഞ്ച്വറികളും കുറിച്ചിട്ടുണ്ട്.
2007ലെ ടി20 കപ്പ്, 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തിൽ മുഖ്യപങ്കുവഹിച്ച താരം െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് ടൈറ്റിലുകളും നേടിക്കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.