ആസാദി മുദ്രാവാക്യം ഉയർത്തുന്നവർ ഇന്ത്യ വിടുക- ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: കശ്മീരിൻെറ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ ഇന്ത്യ വിടണമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. കശ്മീരിൽ യുവാക്കൾ സൈനികനെ ആക്രമിക്കുന്ന വിഡിയോ വൈറലായതിൻെറ പശ്ചാത്തലിത്തിലണ് ഗംഭീറിൻെറ പരാമർശം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീർ താഴ്വരയിൽ സൈനികനെ കായികമായും വാക്കുകൊണ്ടും അധിക്ഷേപിക്കുന്ന വിഡിയോ ബുധനാഴ്ച പുറത്ത് വന്നിരുന്നു. സൈനികനെ അടിക്കുന്ന ഒാരോ അടിക്കും ഏകദേശം 100 ജിഹാദി വീതം കൊല്ലപ്പെടണമെന്ന് ഗംഭീർ കുറിച്ചു. ആർക്കാണോ സ്വാതന്ത്ര്യം വേണ്ടത്, അവർ രാജ്യം വിടുക. കശ്മീർ ഞങ്ങളുടേതാണ്- ഡൽഹി ബാറ്റ്സ്മാൻ പ്രതികരിച്ചു. ഗംഭീറിൻെറ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ ഉയർന്നു. കശ്മീരിൽ സൈന്യം നടത്തുന്ന അതിക്രമങ്ങൾ ഗംഭീർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒന്നും പറയാനില്ലേയെന്നും ചോദ്യങ്ങൾ ഉയർന്നു.
മറ്റു ക്രിക്കറ്റ് താരങ്ങളിൽ നിന്നും വിത്യസ്തമായി സമകാലിക പ്രശ്നങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഇടപെടുന്നയാളാണ് ഗംഭീർ. നേരത്തേ എ.ബി.വി.പി ഭീഷണി നേരിട്ട ഗുർമീത് കൗറിനെ കളിയാക്കി രംഗത്തെത്തിയ സഹതാരം വിരേന്ദർ സെവാഗിനെ വിമർശിച്ച് ഗംഭീർ രംഗത്തെത്തിയിരുന്നു.
For every slap on my army's Jawan lay down at least a 100 jihadi lives. Whoever wants Azadi LEAVE NOW! Kashmir is ours. #kashmirbelongs2us
— Gautam Gambhir (@GautamGambhir) April 13, 2017
Anti-Indians hav forgotten dat our flag also stands 4: saffron - fire of our anger, white - shroud for jihadis, green - hatred 4 terror.
— Gautam Gambhir (@GautamGambhir) April 13, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.