ടീം ഇന്ത്യ ധോണിയോടും കോഹ്ലിയോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഗവാസ്കർ
text_fieldsന്യൂഡൽഹി: ഏറ്റവും ജനപ്രീതിയുള്ള കായിക ഇനമായി ക്രിക്കറ്റും ഒപ്പം ടീം ഇന്ത്യയും ഉയർ ന്നതിനുപിന്നിൽ രാജ്യം മഹേന്ദ്ര സിങ് ധോണിയോടും വിരാട് കോഹ്ലിയോടും കടപ്പെട്ടി രിക്കുന്നുവെന്ന് മുൻ നായകൻ സുനിൽ ഗവാസ്കർ. പരമ്പരകൾക്കിടെ ഒരു കളി കഴിഞ്ഞ് അടു ത്ത വേദിയിലേക്ക് ഇന്ത്യൻ ടീം പറക്കുേമ്പാൾ ബിസിനസ് ക്ലാസ് സീറ്റ് അർഹിച്ചിട്ടും മു ൻ നായകൻ ധോണി അത്യപൂർവമായി മാത്രമാണ് ഉയർന്ന സീറ്റിൽ യാത്ര ചെയ്യാറെന്ന് ഗവാസ്കർ പറഞ്ഞു.
ടെക്നിക്കൽ ജീവനക്കാർ ഉൾപ്പെടെ യാത്ര ചെയ്യുന്ന എക്കോണമി ക്ലാസിൽ മറ്റുള്ളവർക്കൊപ്പം ചിരിച്ചും കളിച്ചും സഹയാത്രികനാകുന്നതാണ് ‘മഹി’യുടെ രീതി. കാമറമാൻ, സൗണ്ട് എൻജിനീയർമാർ, മറ്റു ടെലിവിഷൻ ജീവനക്കാർ എന്നിവരായിരിക്കും യാത്രകളിൽ അദ്ദേഹത്തിന് കൂട്ടെന്നും ഗവാസ്കർ പറഞ്ഞു.
ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ബൗളർമാരെ ആദരിക്കാൻ തെൻറ സീറ്റ് കൈമാറിയ പാരമ്പര്യം വിരാട് കോഹ്ലിക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും കാണിച്ച വിനയപൂർവമായ നയങ്ങളാണ് ടീം ഇന്ത്യയെ വളർത്തിയത്.
കളി ജയിച്ചാലും ഇല്ലെങ്കിലും കഴിഞ്ഞ 12 മാസത്തിനിടെ ദേശീയ ടീമിനകത്ത് രൂപപ്പെട്ട മികച്ച സംസ്കാരം അഭിമാനകരമാണ്- മുൻ നായകൻ വ്യക്തമാക്കുന്നു. റാഞ്ചിയിലെ മധ്യവർഗ കുടുംബത്തിൽ പിറന്ന് ഇന്ത്യൻ ക്രിക്കറ്റ് നൽകിയ ഏറ്റവും മികച്ച സംഭാവനകളിലൊന്നായി വളർന്ന ധോണി എന്നും രാജ്യത്ത് കൂടുതൽ ആരാധകരുള്ള വ്യക്തികളിലൊരാളാണ്. വലിയ നേട്ടങ്ങളുടെ നെറുകെയിലായിട്ടും പഴയതൊന്നും മറക്കാത്ത ജീവിത രീതിയാണ് ധോണിയുടെ വിജയമെന്നും ഗവാസ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.