ആംല വെടിക്കെട്ടിൽ പഞ്ചാബ് കിങ്സ്
text_fieldsരാജ്കോട്ട്: പന്തിലും ബാറ്റിലും ഒരേ താളം നിലനിർത്തിയ കിങ്സ് ഇലവൻ പഞ്ചാബിന് എതിരാളിയുടെ മണ്ണിൽ ആദ്യ ജയം. കഴിഞ്ഞ കളിയിൽ റൺമഴ പെയ്യിച്ച സുരേഷ് റെയ്നയുടെയും ബ്രണ്ടൻ മക്കല്ലമിെൻറയും ബാറ്റിങ് ആവേശത്തെ മുളയിലേ നുള്ളിയ പഞ്ചാബ് 26 റൺസിെൻറ ജയവുമായി മുന്നോട്ട്.
ഗ്ലെൻ മാക്സ്വെല്ലിനും സംഘത്തിനും സീസണിലെ മൂന്നാം ജയമാണിത്. ടോസ് നേടിയ ഗുജറാത്ത് പഞ്ചാബിനെ ആദ്യം ബാറ്റിങ്ങിനയച്ചപ്പോൾ ചേസിങ്ങിലൂടെ വിജയമാവർത്തിക്കാമെന്നായിരുന്നു മോഹം.
പക്ഷേ, സ്ഥിരതയാർന്ന ബാറ്റിങ് കാഴ്ചവെക്കുന്ന ഹാഷിം ആംലയുടെ മിടുക്കിൽ (40 പന്തിൽ 60) കത്തിപ്പടർന്ന പഞ്ചാബ് ഏഴു വിക്കറ്റ് നഷ്ത്തിൽ 188 റൺസെടുത്തു. സ്മിത്തിെൻറ വെടിക്കെട്ടിന് കൂട്ടായി ഷോൺ മാർഷും (30) ക്യാപ്റ്റൻ ഗ്ലെൻ മാക്സ്വെല്ലും (18 പന്തിൽ31) അക്സർ പേട്ടലും (17 പന്തിൽ 34) ചേർന്നതോടെ മികച്ച ടോട്ടൽ പിറന്നു.
മറുപടി ബാറ്റിങ്ങിനായി ഗുജറാത്തിറങ്ങുേമ്പാൾ, രണ്ടു ദിനം മുമ്പ് കൊൽക്കത്തക്കെതിരെ റൺമല പിന്തുടർന്ന് നേടിയ ജയമായിരുന്നു എല്ലാവരുടെയും മനസ്സിൽ. പക്ഷേ, ബ്രണ്ടൻ മക്കല്ലവും (6) ആരോൺ ഫിഞ്ചും (13) ആറ് ഒാവറിനുള്ളിൽ വീണപ്പോൾ കാര്യങ്ങൾ അടിമേൽ മറിഞ്ഞു. എങ്കിലും മൂന്നാം വിക്കറ്റിൽ സുരേഷ് റെയ്നയും (24 പന്തിൽ 32) ദിനേശ് കാർത്തികും (44 പന്തിൽ 58) അടിച്ചുകളിച്ചതോടെ ഗുജറാത്തിെൻറ പ്രതീക്ഷകളുണർന്നു.
പക്ഷേ, അടിച്ചുതുടങ്ങിയ റെയ്നയെ ബൗണ്ടറി ലൈനിൻ മാക്സ്വെൽ ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയതോടെ കളി വഴിതിരിഞ്ഞു. രവീന്ദ്ര ജദേജ (9), ഡ്വെയ്ൻ സ്മിത്ത് (4), അക്ഷദീപ് (0), ആൻഡ്ര്യൂ ടൈ (22) എന്നിവർ പുറത്തായതോടെ ഗുജറാത്തിെൻറ പോരാട്ടം 162ൽ അവസാനിച്ചു. മലയാളി താരം ബേസിൽ തമ്പി 11 റൺസുമായി പുറത്താവാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.