ധോണിയുടെയും അർണബിെൻറയും പദ്മ നാമനിർദേശം കേന്ദ്രം നിരസിച്ചതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: വിവിധ മേഖലകളിലെ പ്രമുഖർക്ക് പദ്മ പുരസ്കാരം നൽകുന്നതിനുള്ള ശിപാർശ കേന്ദ്രം തിരസ്കരിച്ചതായി റിപ്പോർട്ട്. ക്രിക്കറ്റ് താരം എം.എസ് ധോണി, മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി, തബല വിദ്വാൻ സക്കീർ ഹുസൈൻ, വിവാദ ആത്മീയ നേതാവ് ഗുർമീത് രാം റഹീം സിങ് തുടങ്ങിയവർക്കുള്ള പുരസ്കാര ശിപാർശയാണ് കേന്ദ്രം തിരസ്കരിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം വെളിപ്പെടുത്തി.
18,768 നാമനിർദേശങ്ങളാണ് ആഭ്യന്തരമന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ പട്ടികയിലുള്ളത്. ഇതിൽ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ, മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി എന്നിവർ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ വിഭൂഷണ് അർഹത നേടിയിട്ടുണ്ടെങ്കിലും ഇവർ പ്രാഥമിക നാമനിർദേശ പട്ടികയിൽ ഉൾപെട്ടിട്ടില്ലത്രേ. ‘പൊതുകാര്യം’ എന്ന വിഭാഗത്തിൽ ഉൾപെടുത്തിയാണ് ഇവർക്ക് പുരസ്കാരം നൽകിയതെന്നും എന്നാൽ, ഇരുവരെയും ആരാണ് നാമനിർദേശം ചെയ്തത് എന്ന കാര്യം പരാമർശിക്കുന്നില്ലെന്നും റിേപ്പാർട്ട് ചൂണ്ടിക്കാട്ടുന്നു.
മറ്റുള്ളവരുടെ നാമനിർദേശം തിരസ്കരിച്ചതിെൻറ കാരണം എന്താണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 89 പേരാണ് ഇൗ വർഷം പദ്മ പുരസ്കാരങ്ങൾക്ക് അർഹരായത്. ഇതിൽ ഏഴു പദ്മഭൂഷണും ഏഴു പദ്മവിഭൂഷണും 75 പദ്മശ്രീകളുമാണുള്ളത്. ഏറ്റവും കൂടുതൽ നാമനിർദേശം ലഭിച്ചത് ഗുരു രാം റഹീം സിങ്ങിനാണെന്നും റിപ്പോർട്ട് പറയുന്നു.
സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് അമിതാവ് റോയ്, എൻ.െഎ.എ സ്ഥാപക മേധാവി അന്തരിച്ച രാധാ വിനോദ് രാജു, ഗാനരചയിതാവ് അനുമാലിക്, നടൻ മനോജ് ബാജ്പേയി, ബിജു ജനതാ ദൾ എം.പി ബൈജയന്ത് പാണ്ഡ എന്നിവരുടെയും പേരുകൾ അന്തിമ പട്ടികയിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.