‘ധോണിയെപ്പോെലാരാൾ ടീമിലുണ്ടായിരുന്നെങ്കിൽ ഗാംഗുലി കൂടുതൽ കിരീടം നേടിയേനെ’
text_fieldsന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ കളിക്കളങ്ങൾക്ക് അവധിയായതോടെ കളത്തിനുപുറത്തെ ചർച്ചകളിലാണ് താരങ്ങളും മുൻതാരങ്ങളുമെല്ലാം. മഹേന്ദ്ര സിങ് ധോണിയാണോ സൗരവ് ഗാംഗുലിയാണോ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന തർക്കമാണ് ചർച്ചകളെ പുതുതായി ചൂടുപിടിപ്പിക്കുന്നത്.
ചർച്ചയിൽ വ്യത്യസ്ത അഭിപ്രായവുമായി എത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗ്രെയിം സ്മിത്ത്. ദാദക്ക് ധോണിയെപ്പൊലൊരു കളിക്കാരെൻറ അഭാവമുണ്ടായിരുന്നു. അന്ന് ടീമിൽ ധോണിയെപ്പൊലൊരു കളിക്കാരനുണ്ടായിരുന്നെങ്കിൽ ഗാംഗുലി കൂടുതൽ കിരീടം നേടുമായിരുന്നു. മത്സരങ്ങൾ ജയിപ്പിക്കാനും ഫിനിഷ് ചെയ്യാനും ധോണിക്കുള്ള കഴിവ് അപാരമാണ്. ആസ്ട്രേലിയൻ ക്രിക്കറ്റിെൻറ അപ്രമാദിത്വ കാലത്ത് കളിക്കാൻ കഴിഞ്ഞത് ദാദയുടെ ഭാഗ്യമാണോ നിർഭാഗ്യമാണോ എന്നറിയില്ല. അക്കാലത്താണ് അദ്ദേഹം അത്രയധികം വിജയങ്ങൾ നേടിയത് -സ്മിത്ത് ചൂണ്ടിക്കാട്ടി.
ഏകദിന ബാറ്റിങ്ങിൽ ധോണിക്ക് മാർക്ക് നൽകിയ സ്മിത്ത് ടെസ്റ്റിൽ ഗാംഗുലിക്കാണ് കൂടുതൽ മാർക്ക് നൽകിയത്. ഗാംഗുലിയുടെ കീഴിലാണ് ധോണി അരങ്ങേറിയതെങ്കിലും വൈകാതെ ഇന്ത്യൻ ക്യാപ്റ്റനായി ദ്രാവിഡ് എത്തിയിരുന്നു.
ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യ കളിച്ചിരുന്ന കാലത്ത് മികച്ച ഒരു വിക്കറ്റ് കീപ്പർ ബാറ്റ്മാെൻറ അഭാവം ഇന്ത്യക്കുണ്ടായിരുന്നു. 2003 ലോകകപ്പ് അടക്കമുള്ള നിർണായക ടൂർണമെൻറുകളിൽ രാഹുൽ ദ്രാവിഡായിരുന്നു വിക്കറ്റ് കീപ്പറുടെ റോളിലുണ്ടായിരുന്നു. ഗാംഗുലി വളർത്തിയ ടീമിൽ നിന്നുള്ള ഗുണം േധാണിക്ക് ലഭിച്ചെന്ന അഭിപ്രായപ്രകടനവുമായി നേരത്തേ മുൻ ശ്രീലങ്കൻ നായകൻ കുമാർ സങ്കക്കാര എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.