ഗ്രീൻഫീൽഡിൽ ബിജു ‘മാൻ ഓഫ് ദ മാച്ച്’
text_fieldsതിരുവനന്തപുരം: ഗ്രീൻഫീൽഡിലെ പുൽനാമ്പുകൾക്ക് തീപിടിപ്പിക്കാൻ കളിക്കാർക്ക് കഴിെഞ്ഞങ്കിൽ അതിെൻറ ഫുൾമാർക്ക് കേരള ക്രിക്കറ്റ് അസോസിയേഷനും ബി.സി.സി.ഐയും നൽകുന്നത് ക്യൂറേറ്റർ എം.എം. ബിജുവിനാണ്. കാരണം കഴിഞ്ഞ ഒരുവർഷമായുള്ള ബിജുവിെൻറ രാപ്പകൽ അധ്വാനമാണ് കാര്യവട്ടത്ത് ആവേശമായി അലയടിച്ചത്.
കഴിഞ്ഞ 27 വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷെൻറ മത്സരങ്ങൾക്ക് പിച്ചൊരുക്കുന്നത് ബിജുവാണ്. പിച്ചിൽ ബിജുവൊരുക്കിയ മാന്ത്രികതയാണ് തുടർച്ചയായി ഇന്ത്യയുടെ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തുന്നതിനുള്ള പ്രധാനകാരണം. കഴിഞ്ഞ മൂന്ന് വർഷവും റണ്ണൊഴുകുന്ന പിച്ചായിരുന്നു കാര്യവട്ടത്ത് ബിജു ഒരുക്കിയത്. പക്ഷേ, ആരാധകർക്ക് മുന്നിൽ താനൊരുക്കിയ പിച്ചിെൻറ തനിസ്വഭാവം കാണിക്കാൻ നാളിതുവരെ ബിജുവിന് കഴിഞ്ഞിരുന്നില്ലെന്നുമാത്രം.
2017ൽ നടന്ന ഇന്ത്യ-ന്യൂസിലാൻഡ് ട്വൻറി-20 മത്സരം മഴമൂലം ഒരുപന്തുപോലും എറിയാതെ ഉപേക്ഷിക്കേണ്ടിവരുമെന്ന ഘട്ടത്തിലാണ് ബിജുവിെൻറ നേതൃത്വത്തിലുള്ള ഗ്രൗണ്ട് സ്റ്റാഫ് ഭഗീരഥ പ്രയത്നം നടത്തിയത്. മൈതാനം മത്സര സജ്ജമാക്കിയ ആ കഠിനാധ്വാനമാണ് കിവികൾക്കെതിരായ ആദ്യ ട്വൻറി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചത്. അന്ന് വിരാട് കോഹ്ലി ഏറെ നന്ദി പറഞ്ഞതും ബിജുവിനോടായിരുന്നു.
കഴിഞ്ഞവർഷം നടന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലും രണ്ട് ടീമും കൂടി എറിഞ്ഞത് 46 ഓവർ മാത്രം. കേരളത്തിെൻറ രഞ്ജി മത്സരങ്ങൾക്കും ഇന്ത്യ എ-ഇംഗ്ലണ്ട് എ, ഇന്ത്യഎ -ദ.ആഫ്രിക്ക എ ടീമുകളുടെ മത്സരത്തിനും പിച്ച് ഒരുക്കാൻ ബി.സി.സി.ഐ ചുമതലപ്പെടുത്തിയത് 46കാരനായ ബിജുവിനെയാണ്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ബിജുവൊരുക്കിയ പിച്ചിൽ അടിച്ചുതകർത്താണ് മലയാളി സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. അന്ന് തെൻറ മാച്ച് ഫീ സഞ്ജു സമ്മാനമായി നൽകിയതും പിച്ചൊരുക്കിയ ബിജുവിനും കൂട്ടർക്കുമായിരുന്നു. ഇത്തവണ പൂർണമത്സരം നടന്നെങ്കിലും താനൊരുക്കിയ കളിത്തട്ടിൽ സഞ്ജുവില്ലെന്ന വിഷമം മാത്രമായിരുന്നു ആ മുഖത്തുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.