ട്വൻറി20 ക്രിക്കറ്റ് മത്സരം: ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ട്വൻറി20 ക്രിക്കറ്റ് മത്സരേത്താടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി 11 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. കഴക്കൂട്ടം-ശ്രീകാര്യം വരെയുള്ള േദശീയപാതയിലൂടെ വൈകീട്ട് മൂന്നു മുതലുള്ള ഗതാഗതം യാത്രക്കാർ ഒഴിവാക്കണം. ഇൗ റോഡിന് സമാന്തരമായോ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലോ മറ്റു വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങൾ മാത്രമേ കഴക്കൂട്ടം^ശ്രീകാര്യം ദേശീയപാതയിലൂടെ വൈകീട്ട് മൂന്നു മുതൽ കടത്തിവിടുകയുള്ളൂ.
ആറ്റിങ്ങൽ ഭാഗത്തുനിന്ന് ശ്രീകാര്യം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് ബൈപാസ് റോഡിലൂടെ വന്ന് മുക്കോലയ് ക്കൽ-കുളത്തൂർ-മൺവിള-ചാവടിമുക്ക് വഴി പോകേണ്ടതും കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചാവടിമുക്കിൽനിന്ന് തിരിഞ്ഞ് എൻജിനീയറിങ് കോളജ് മൺവിള-കുളത്തൂർ-മുക്കോലയ്ക്കൽ വഴിയുമാണ് പോകേണ്ടതാണ്. അമ്പലത്തിൻകര മുസ്ലിം ജമാഅത്ത് ജങ്ഷൻ-കുമിഴിക്കര-ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗേറ്റ് I, II, III, IV-എൽ.എൻ.സി.പി.ഇയുടെ പിറകുവശം-കുരിശടി ജങ്ഷൻ വരെയുള്ള റോഡിൽ പാർക്കിങ് അനുവദിക്കില്ല. ഇൗ റോഡിലൂടെയുള്ള ഗതാഗതം വൺവേ ആയി ക്രമീകരിക്കും (ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്). കാര്യവട്ടം ജങ്ഷനിൽനിന്ന് എൽ.എൻ.സി.പി.ഇ -കുരിശടി ജങ്ഷൻ-പുല്ലാന്നിവിള വരെയുള്ള റോഡിലും പാർക്കിങ് അനുവദിക്കില്ല.
പാർക്കിങ് സ്ഥലങ്ങൾ: കാര്യവട്ടം യൂനിവേഴ്സ്റ്റി കാമ്പസ് (എല്ലാത്തരം വാഹനങ്ങളും), ഗവ. കോളജ് കാര്യവട്ടം (കാർ, ടൂ വീലർ), ബി.എഡ് സെൻറർ കാര്യവട്ടം (കാർ, ടൂ വീലർ), എൽ.എൻ.സി.പി.ഇ ഗ്രൗണ്ട് (കാർ), കാര്യവട്ടം -തൃപ്പാദപുരം റോഡിെൻറ ഒരു വശം (ബസുകൾ), അമ്പലത്തിൻകര മുസ്ലിം ജമാഅത്ത് ഗ്രൗണ്ട് (ടൂ വീലർ), ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ട് (ടൂ വീലർ). ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 0471 2558731, 0471 2558732 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.