സി.കെ. നായിഡു ട്രോഫി: ഗുജറാത്ത് ജയത്തിലേക്ക്
text_fieldsവല്‍സാദ്: കേരളത്തിനെതിരായ സി.കെ. നായിഡു അണ്ടര്‍ 23 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിക്കാന്‍ ഗുജറാത്തിന് ഒമ്പതു വിക്കറ്റ് കൈയിലിരിക്കെ 82 റണ്‍സ് കൂടി മതി. ഒന്നാം ഇന്നിങ്സില്‍ 137 റണ്‍സ് ലീഡ് നേടിയ ഗുജറാത്ത് കേരളത്തിന്‍െറ രണ്ടാം ഇന്നിങ്സ് 254 റണ്‍സിലൊതുക്കി. 118 റണ്‍സിന്‍െറ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ആതിഥേയര്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്്. സ്കോര്‍: കേരളം 161, 254, ഗുജറാത്ത് 298, ഒന്നിന് 36.
മൂന്നു വിക്കറ്റിന് 42 റണ്‍സുമായി മൂന്നാം ദിവസം രണ്ടാം ഇന്നിങ്സ് തുടര്‍ന്ന കേരളത്തിന് നായകന്‍ അക്ഷയ് ചന്ദ്രന്‍ (58), ഫാബിദ് ഫാറൂഖ് (60), സല്‍മാന്‍ നിസാര്‍ (67 നോട്ടൗട്ട് ) എന്നിവരുടെ അര്‍ധശതകങ്ങളാണ് അല്‍പമെങ്കിലും തുണയായത്. ഇന്ത്യന്‍ താരം സഞ്ജു സാംസണിനെ (8) തുടക്കത്തില്‍ തന്നെ നഷ്ടമായശേഷം അക്ഷയ് ചന്ദ്രന്‍ സല്‍മാനും ഫാബിദിനുമൊപ്പം ചേര്‍ന്ന് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിക്കുകയായിരുന്നു. സഞ്ജുവിന് ശേഷം വന്ന സല്‍മാന്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ഫാബിദ് ക്രീസിലത്തെിയത്.
സ്കോര്‍ 168 റണ്‍സിലത്തെി നില്‍ക്കെ 60 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്തായി. തിരിച്ചത്തെിയ സല്‍മാനും ഫാബിദും സ്കോര്‍ 200 കടത്തിയെങ്കിലും പിന്നീട് മികച്ച കൂട്ടുകെട്ടുണ്ടായില്ല. ഒരറ്റത്ത് അപരാജിതനായി നിന്ന സല്‍മാന് പിന്നീട് വന്നവര്‍ക്കാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല. 81 പന്തില്‍ നാലു സിക്സും അഞ്ചു ബൗണ്ടറിയും ഉള്‍പ്പെടെ പുറത്താവാതെ 67 റണ്‍സെടുത്ത സല്‍മാന്‍ ടൂര്‍ണമെന്‍റിലെ റണ്‍ സമ്പാദ്യം 573 റണ്‍സാക്കി ഉയര്‍ത്തി റണ്‍വേട്ടക്കാരില്‍ രണ്ടാമതത്തെി. ഗുജറാത്തിനുവേണ്ടി ടാണ്‍ടല്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.