കൗമാരതാരം ഹൈദർ അലി പാക് ടീമിൽ
text_fieldsലാഹോർ: പാകിസ്താൻ സൂപ്പർലീഗിലെയും യൂത്ത് ടീമിലെയും മികച്ച പ്രകടനവുമായി കൗമാര ബാറ്റ്സ്മാൻ ഹൈദർ അലി പാകിസ്താൻ ദേശീയ ടീമിലേക്ക്. കോവിഡ് ഇടവേളക്കു ശേഷം ആഗസ്റ്റ് -സെപ്റ്റംബറിൽ നടക്കുന്ന ഇംഗ്ലീഷ് പര്യടനത്തിനുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധേയമായത് 19കാരൻ ഹൈദർ അലിയുടെ അരങ്ങേറ്റമാണ്.
വിൻഡീസിനെതിരായ പരമ്പരക്കു ശേഷമാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മിൽ കളിക്കുന്നത്. മൂന്ന് ടെസ്റ്റും മൂന്ന് ട്വൻറി20യും ഉൾപ്പെടുന്ന പരമ്പരക്ക് 29 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പേസ് ബൗളർ സുഹൈൽ ഖാൻ നാലു വർഷത്തിനു ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. 2016ൽ ആസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിലാണ് സുഹൈൽ ഖാൻ അവസാനമായി പാക് കുപ്പായമണിഞ്ഞത്.
എന്നാൽ, കഴിഞ്ഞ ആഭ്യന്തര സീസണിലെ മിന്നും പ്രകടനം താരത്തിന് ദേശീയ ടീമിലേക്ക് വീണ്ടും വഴിതുറന്നു. മുൻനിര പേസർ മുഹമ്മദ് ആമിർ, മധ്യനിര ബാറ്റ്സ്മാൻ ഹാരിസ് സുഹൈൽ എന്നിവർ ഇംഗ്ലീഷ് പര്യടനത്തിൽനിന്നും പിൻവാങ്ങുന്നതായി നേരത്തെ അറിയിച്ചിരുന്നു. ഹൈദറിന് പുറമെ, ഖാഷിഫ് ഭാട്ടിയാണ് മറ്റൊരു പുതുമുഖ താരം. മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദും ടീമിൽ തിരികെയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.