Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2018 11:18 AM GMT Updated On
date_range 22 March 2018 11:18 AM GMTഅംബേദ്കറിനെതിരെ ട്വീറ്റ്; ഹർദികിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
text_fieldsbookmark_border
ജോധ്പുർ: ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി. സംഭവത്തിൽ താരത്തിനെതിരെ കേസെടുത്ത് അന്വേഷണ റിപ്പോർട്ട് നൽകാൻ രാജസ്ഥാനിലെ ജോധ്പൂരിലെ കോടതി പോലീസിനോട് നിർദ്ദേശിച്ചു. പട്ടികജാതി-പട്ടികവർഗ നിയമത്തിന് കീഴിൽ താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡിസംബർ 26നാണ് ബി.ആർ. അംബേദ്കറുടെ സംവരണ നയത്തെ എതിർത്ത് പാണ്ഡ്യ ട്വീറ്റ് ചെയ്തത്. വിവാദമായതോടെ താരം ഇത് ട്വിറ്ററിൽ നിന്ന് നീക്കിയിരുന്നു. പാണ്ഡ്യയുടെ ട്വീറ്റ് കുറ്റകരമാണെന്നും ജനവികാരം വ്രണപ്പെടുത്തുന്നതുമാണെന്നും ആരോപിച്ച് ഡി ആർ മെഹ്വാൾ എന്നയാളാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story