ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ഗംഭീർ, ഹർദിക് ടീമിൽ
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബുധനാഴ്ച മുംബൈയിൽ ചേർന്ന ദേശീയ സെലക്ടർമാർ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ചികിത്സയിലായിരുന്ന ഇഷാന്ത് ശർമ ടീമിലെത്തിയിട്ടുണ്ട്. വെറ്ററന്‍ താരം ഗൗതം ഗംഭീറിനെ 15 അംഗ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ ഇരുപത്തിമൂന്നുകാരൻ ഹർദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടു. ചിക്കുൻഗുനിയ കാരണം ന്യൂസിലൻഡിനെതിരെ മൂന്ന് ടെസ്റ്റ് പരമ്പരയിൽ നിന്നു വിട്ട്നിന്ന ഇഷാന്ത് ശർമ്മ പൂർണ്ണ ഫിറ്റ്നസോടെ തിരിച്ചെത്തുന്നതാണ് ഇന്ത്യൻ നിരക്ക് കരുത്തേകുന്നത്. ന്യൂസീലൻഡിനെതിരെ അഞ്ചു മൽസര ഏകദിന പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട സ്പിൻ ദ്വയങ്ങളായ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, എന്നിവരും തിരിച്ചെത്തി. അത്യുജ്ജ്വല ഫോമിലാണ് ഇരുവരും. ന്യൂസീലൻഡിനെതിരെ രണ്ടാം ടെസ്റ്റിൽ വിരലിന് പരിക്കേറ്റ ശിഖർ ധവാൻ , ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ പരുക്കേറ്റ രോഹിത് ശർമ്മ എന്നിവരെ പുറത്തിരുത്തി.
പരിക്കേറ്റ ലോകേഷ് രാഹുലിനും ശിഖര്‍ ധവാനും പകരമായി ഗൗതം ഗംഭീര്‍ ടീമിലുണ്ടാവുമോ എന്ന് ക്രിക്കറ്റ് ലോകം കാത്തിരിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ കാണ്‍പുരില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് ഓപണര്‍ ലോകേഷ് രാഹുലിന് പരിക്കേറ്റത്. പകരക്കാരനായി ഗംഭീറിനെ ടീമിലേക്ക് വിളിച്ചെങ്കിലും കൊല്‍ക്കത്തയില്‍ രണ്ടാം ടെസ്റ്റില്‍ ശിഖര്‍ ധവാനാണ് മുരളി വിജയിനൊപ്പം ഇന്നിങ്സ് തുറന്നത്. ബാറ്റിങ്ങിനിടയില്‍ പന്തുകൊണ്ട് ശിഖര്‍ ധവാന്‍െറ വിരലിന് പൊട്ടലേറ്റപ്പോള്‍ ഇന്ദോറില്‍ മൂന്നാം ടെസ്റ്റില്‍ ഗംഭീറിനു തന്നെ നറുക്കുവീണു. കിട്ടിയ അവസരം ഗംഭീര്‍ മോശമാക്കിയതുമില്ല. ആദ്യ ഇന്നിങ്സില്‍ 29ന് പുറത്തായെങ്കിലും രണ്ടാമിന്നിങ്സില്‍ അര്‍ധ സെഞ്ച്വറി തികച്ചുകൊണ്ടായിരുന്നു ഗംഭീറിന്‍െറ മറുപടി.
മറുവശത്ത് ബംഗ്ളാദേശിനെതിരായ പരമ്പര 1-1ന് കഷ്ടിച്ച് സമനിലയിലാക്കിയാണ് ഇംഗ്ളണ്ട് ഇന്ത്യയിലത്തെുന്നത്. മിര്‍പുര്‍ ടെസ്റ്റില്‍ ബംഗ്ളാദേശ് ചരിത്ര വിജയം നേടിയതിന്‍െറ ക്ഷീണത്തിലാണ് അവരത്തെുന്നത്. സ്പിന്നിന് അനുകൂലമായ ഇന്ത്യന്‍ പിച്ചുകള്‍ ഇംഗ്ളണ്ടിനെ പേടിപ്പെടുത്തുന്നുമുണ്ട്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യക്കെതിരെ വിജയം അത്ര എളുപ്പമല്ളെന്ന് അവര്‍ക്കറിയാം. അതിനനുസൃതമായ നീക്കങ്ങളുമായാകും ഇംഗ്ളീഷ് പട പോരിനിറങ്ങുക. പരിശീലന മത്സരങ്ങള്‍ക്കൊന്നും അവസരമില്ലാതെയാണ് ഇംഗ്ളണ്ട് നവംബര്‍ ഒമ്പതിന് രാജ്കോട്ടില്‍ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ആദ്യ മത്സരത്തിനു മുമ്പ് ഒരു പരിശീലന സെഷന്‍ മാത്രമേ ഇംഗ്ളണ്ടിനുള്ളൂ. ഇംഗ്ളണ്ട് ടീം ആവശ്യപ്പെട്ടാല്‍ ഒരു സെഷന്‍ കൂടി നല്‍കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
നവംബര്‍ 17ന് വിശാഖ പട്ടണത്തും 26ന് മൊഹാലിയിലും ഡിസംബര്‍ എട്ടിന് മുംബൈയിലും 16ന് ചെന്നൈയിലുമാണ് മറ്റു ടെസ്റ്റുകള്‍ ആരംഭിക്കുക. മൂന്നു വീതം ഏകദിനങ്ങളും ട്വന്‍റി -20 മത്സരങ്ങളും പരമ്പരയിലുണ്ട്. ജനുവരി 15ന് പുണെയിലാണ് ആദ്യ ഏകദിനം. 19ന് കട്ടക്കിലും 22ന് കൊല്‍ക്കത്തയിലെ ഈഡനിലുമാണ് മറ്റ് ഏകദിനങ്ങള്‍. ജനുവരി 26ന് കാണ്‍പുരിലാണ് ആദ്യ ട്വന്‍റി -20. 29ന് നാഗ്പുരിലും ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിലുമാണ് മറ്റു മത്സരങ്ങള്‍.
ടീം ഇന്ത്യ: വിരാട് കോഹ്ലി, ഗൗതം ഗംഭീർ, മുരളി വിജയ്, കരുൺ നായർ, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഹർദിക് പാണ്ഡ്യ, ജയന്ത് യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.