ദക്ഷിണാഫ്രിക്കൻ നിരയിൽ ആംലയും സ്റ്റെയ്നും
text_fieldsകേപ്ടൗൺ: ഫോമിലല്ലെങ്കിലും ഹാഷിം ആംലയുടെ പരിചയസമ്പത്തിന് ദക്ഷിണാഫ്രിക്ക വിലക ൽപിച്ചപ്പോൾ വെറ്ററൻ താരം ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഇടംപിടിച്ചു. ടെസ്റ്റ് സ്പെ ഷലിസ്റ്റ് എയ്ഡൻ മാർക്രമും ടീമിൽ സ്ഥാനം നേടിയപ്പോൾ സമീപകാലത്ത് ഭേദപ്പെട്ട ഫോ മിലായിരുന്ന റീസ ഹെർഡ്രിക്സിെൻറയും ക്രിസ് മോറിസിെൻറയും സ്ഥാനം തെറിച്ചു.
ഫാഫ് ഡുപ്ലസിസ് തന്നെയാണ് നായകൻ. ക്വിൻറൺ ഡികോക്ക് മാത്രമാണ് സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർ. ഡേവിഡ് മില്ലറായിരിക്കും ബാക്കപ്പ് കീപ്പർ. പരിക്കുമൂലം െഎ.പി.എൽ നഷ്ടമായ ലുൻഗി എൻഗിഡി, ആൻറിച് നോർയെ എന്നിവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
മേയ് 12ന് പരിശീലന ക്യാമ്പ് തുടങ്ങുന്നതിനുമുമ്പ് ഇരുവരും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സെലക്ഷൻ കമ്മിറ്റി കൺവീനർ ലിൻഡ സോൻഡി പറഞ്ഞു.
ഡുപ്ലസിസ്, ആംല, ജെ.പി. ഡ്യുമിനി, ഇംറാൻ താഹിർ, ഡെയ്ൽ സ്റ്റെയ്ൻ എന്നിവർക്കിത് മൂന്നാം ലോകകപ്പാണ്. ഡീകോക്കിനും മില്ലർക്കും രണ്ടാം ലോകകപ്പും.
ദക്ഷിണാഫ്രിക്ക ടീം
ഫാഫ് ഡുപ്ലസിസ് (ക്യാപ്റ്റൻ), ജെ.പി. ഡ്യുമിനി, ഡേവിഡ് മില്ലർ, ഡെയ്ൽ സ്റ്റെയ്ൻ, ആൻഡിലെ ഫെഹ്ലുക്വായോ, ഇംറാൻ താഹിർ, കാഗിസോ റബാദ, ഡ്വൈൻ പ്രിേട്ടാറിയസ്, ക്വിൻറൺ ഡികോക്ക്, ആൻറിച് നോർയെ, ലുൻഗി എൻഗിഡി, എയ്ഡൻ മാർക്രം, റാസി വാൻ ഡർ ഡ്യൂസൻ, ഹാഷിം ആംല, തബ്റൈസ് ഷംസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.