Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘നിങ്ങൾ നന്നായി...

‘നിങ്ങൾ നന്നായി കുട്ടിയെ നോക്കുമെന്ന്​ കേട്ടു​; ഇപ്പോൾ ​ആവശ്യമുണ്ട്​’ പന്തിനോട്​ രോഹിത്ത്

text_fields
bookmark_border
rohit-sharma-and-rishabh-pant
cancel

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ്​ കീപ്പറും ബാറ്റ്​സ്​മാനുമായ ഋഷഭ്​ പന്തിനോട്​ രസകരമായ ഒരു ആവശ്യമറിയിച്ചിരിക്ക ുകയാണ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻ രോഹിത്ത്​ ശർമ. കാര്യം മറ്റൊന്നുമല്ല. ത​​െൻറ കുഞ്ഞിനെ നോക്കണമെന്നാണ് രോഹിത് ത്​ തമാശരൂപേണ​ ആവശ്യപ്പെട്ടത്​. ട്വിറ്ററിൽ പന്തി​​െൻറ ഗുഡ്​ മോണിങ്​ ട്വീറ്റിന്​​ മറുപടിയായാണ്​ രോഹിത്ത്​ ആവശ്യം മുന്നോട്ട്​ വെച്ചത്​.

‘നിങ്ങൾ നന്നായി കുട്ടിയെ നോക്കുമെന്ന്​ കേട്ടിട്ടുണ്ട്​. ഇപ്പോൾ ഒരാ​ളെ ആവശ്യമുണ്ട്​. ഋതികക്ക്​ സന്തോഷമാവും’ എന്നായിരുന്നു സ്​മൈലിയോടു കൂടിയ രോഹിത്തി​​െൻറ ട്വീറ്റ്​.

മെൽബൺ ടെസ്​റ്റിനിടെ ആസ്​ട്രേലിയൻ ക്യാപ്​റ്റൻ ടിം പെയ്​ൻ,​​ താനും ഭാര്യയും സിനിമക്കു പോകുമ്പോൾ ത​​െൻറ കുട്ടിയെ നോക്കി വീട്ടിരുന്നുകൊള്ളാൻ പന്തിനോട് പരിഹാസത്തോടെ പറഞ്ഞിരുന്നു. ഇത്​ വിക്കറ്റിലെ മൈക്കിലുടെ ലോകം കേട്ടു. എന്നാൽ, അധികം വൈകാതെ ടിം പെയ്​നി​​െൻറ ഭാര്യ ബോണി ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത ഒരു ചിത്രം പിന്നീട്​ ഏറെ വൈറലായി.

ടിം പെയ്​നി​​െൻറ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് ബോണിക്കൊപ്പം ഋഷഭ്​ പന്ത്​ നിൽക്കുന്ന​ ചിത്രമാണ്​ 'ഏറ്റവും നന്നായി കുട്ടിയെ നോക്കുന്നയാൾ' എന്ന തലക്കെട്ടോടു കൂടി പോസ്​റ്റ്​ ചെയ്​തത്​. ഇൗ സംഭവമാണ്​​ രോഹിത്തി​​െൻറ ട്വീറ്റിന് ആധാരമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaRishabh Pantmalayalam newssports newsCricket NewsWicket Keeperbaby sitter
News Summary - Heard your a good baby sitter, need one right now rohit to pant -sports news
Next Story