വിരമിക്കൽ തീരുമാനിച്ചത് സെലക്ടർമാർ അല്ല -നെഹ്റ
text_fieldsന്യൂഡൽഹി: ക്രിക്കറ്റിൽനിന്നുള്ള തെൻറ വിരമിക്കൽ തീരുമാനിച്ചത് സെലക്ടർമാരല്ലെന്ന് ആശിഷ് നെഹ്റ. ‘‘ഞാൻ കളി തുടങ്ങിയത് സെലക്ടർമാരുടെ അനുമതി വാങ്ങിയിട്ടല്ല. അതിനാൽ കളി നിർത്തുന്നതിനും അതിെൻറ ആവശ്യമില്ല’’ -ന്യൂസിലൻഡ് പരമ്പരക്കുശേഷം ഇന്ത്യക്കായി പരിഗണിക്കില്ലെന്ന് നെഹ്റയെ അറിയിച്ചിരുന്നു എന്ന രീതിയിൽ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെഹ്റ. വിരമിക്കലിനെ കുറിച്ച് സെലക്ഷൻ കമ്മിറ്റിയുമായി സംസാരിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് മാത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും നെഹ്റ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.