160 കോടി നഷ്ടം നികത്തണം; ഇല്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് വേദിയില്ല- െഎ.സി.സി
text_fieldsമുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ 160 കോടി നഷ്ടം നികത്തിയില്ലെങ്കിൽ ഇന്ത്യക്ക് അനുവദിച്ച 2021 ചാമ ്പ്യൻസ് ട്രോഫിയും 2023 ഏകദിന ലോകകപ്പും റദ്ദാക്കുമെന്ന് െഎ.സി.സി മുന്നറിയിപ്പ്. 2016ൽ ഇന്ത്യ വേദിയായ ട്വൻറി20 ല ോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ നികുതിയുടെ നഷ്ടം നികത്താനാണ് ബി.സി.സി.െഎക്കെതിരെ ക്രിക്കറ്റ ് കൗൺസിലിെൻറ അവസാനത്തെ അടവ്.
ഡിസംബർ 31ന് മുമ്പായി ഇൗ തുക നൽകണമെന്നും നിർദേശമുണ്ട്. നികുതി ഇളവു നൽകു മെന്ന കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ഉറപ്പിനെ തുടർന്നാണ് രണ്ടുവർഷം മുമ്പത്തെ ട്വൻറി20 ലോകകപ്പ് വേദി ഇന്ത്യക്ക് അനുവദിച്ചത്. എന്നാൽ, ഇൗ വാഗ്ദാനത്തിൽനിന്ന് സർക്കാർ പിൻവാങ്ങിയത് െഎ.സി.സിക്ക് വൻ ബാധ്യത സൃഷ്ടിച്ചെന്നാണ് ബോർഡ് യോഗത്തിലെ പരാമർശം.
10 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ അംഗരാജ്യമെന നിലയിൽ ഇന്ത്യക്ക് നൽകുന്ന വിഹിതത്തിൽനിന്ന് ഇത് കുറക്കുമെന്നും െഎ.സി.സി വ്യക്തമാക്കി. ഇതിനോടൊപ്പമാണ് ഇരട്ട ശിക്ഷയെന്ന നിലയിൽ ചാമ്പ്യൻസ് ട്രോഫി, ഏകദിന ലോകകപ്പ് വേദികൾ റദ്ദാക്കുമെന്ന മുന്നറിയിപ്പ്. ലോകകപ്പിെൻറ സംപ്രേഷണാവകാശമുണ്ടായിരുന്ന സ്റ്റാർ ഗ്രൂപ്പും നികുതിത്തുക കുറച്ചാണ് െഎ.സി.സിക്ക് നൽകിയത്. മുൻ ബി.സി.സി.െഎ പ്രസിഡൻറായ ശശാങ്ക് മനോഹറാണ് നിലവിലെ െഎ.സി.സി തലവൻ.
ബി.സി.സിെഎയെ വിലക്കണമെന്നാവശ്യപ്പെട്ട് ഹരജി
ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ബി.സി.സി.െഎ ടീം ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹരജി. കേന്ദ്ര സർക്കാറിെൻറ അനുമതിയും അംഗീകാരവുമില്ലാതെ ദേശീയ- അന്താരാഷ്ട്ര ക്രിക്കറ്റിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിനെതിരെ മതിയായ നിയമനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശിനി ഗീതാറാണിയാണ് കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിൽ ക്രിക്കറ്റ് ബോർഡ് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.
സൊസൈറ്റീസ് ആക്ട് പ്രകാരം തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തതാണ് ബി.സി.സി.െഎയെന്നും ഇന്ത്യൻ ക്രിക്കറ്റിനെ പ്രതിനിധാനം ചെയ്യുന്നതിന് കേന്ദ്ര സർക്കാറിെൻറ അനുമതി ഇതേവരെ തേടിയിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരജിക്കാരിക്കുവേണ്ടി അഡ്വ. റീപാക് കൻസാൽ ഹാജരായി. ഇതിന്മേൽ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാറിനും ബി.സി.സി.െഎക്കും സ്വകാര്യ നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.