Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2019 10:20 PM IST Updated On
date_range 20 Feb 2019 10:24 PM ISTബഹിഷ്കരണാഹ്വാനത്തിനിടെ ഇന്ത്യ-പാക് കളി കാണാൻ അഞ്ചു ലക്ഷം അപേക്ഷ
text_fieldsbookmark_border
ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പ്രാഥമിക റൗണ്ട് മത്സരം കാണാൻ അപേക്ഷിച്ചവരുടെ എണ്ണ ം അഞ്ചു ലക്ഷത്തിന് അടുത്തെത്തി. പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ ്താനുമായുള്ള കളി ഉപേക്ഷിക്കണമെന്ന് ആവശ്യമുയരുന്നതിനിടെയാണിത്. ജൂൺ 16ന് മാഞ്ച സ്റ്ററിലെ ഒാൾഡ് ട്രാഫോഡ് സ്റ്റേഡിയത്തിലാണ് കളി. കലുഷിതമായ രാഷ്ട്രീയ സാഹച ര്യത്തിനിടയിലും തടസ്സമില്ലാതെ കളി നടക്കുമെന്ന പ്രതീക്ഷയിലാണ് െഎ.സി.സി. കളി നടക ്കാനിടയില്ലെന്ന മട്ടിൽ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ പ്രതികരിച്ചിട്ട ില്ലെന്നും രംഗം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും സ്ഥാനമൊഴിയുന്ന െഎ.സി.സി പ്രസിഡൻറ് ഡേവ് റിച്ചാർഡ്സൺ പ്രതികരിച്ചു.
െഎ.സി.സിയുടെ വെബ്സൈറ്റിൽ ടിക്കറ്റ് അപേക്ഷക്കുള്ള വിൻഡോ തുറന്നതിനു പിന്നാലെ ഏറ്റവുമധികം ആരാധകർ തേടിയത് ഇന്ത്യ-പാക് കളിയുടെ ടിക്കറ്റാണ്.
ബുധനാഴ്ച രാവിലെവരെ നാലുലക്ഷത്തിലേറെ പേർ അപേക്ഷിച്ചുകഴിഞ്ഞു. സ്റ്റേഡിയത്തിന് പരമാവധി ഉൾക്കൊള്ളാനാകുന്നത് 25,000 പേരെയാണ്. നറുക്കെടുപ്പിലൂടെയായിരിക്കും ടിക്കറ്റ് വിജയികളെ കണ്ടെത്തുക. അപേക്ഷകരിൽ അഞ്ചു ശതമാനത്തിനുപോലും സ്റ്റേഡിയത്തിലെത്താനാകില്ലെന്നാണ് ഇതുവഴി വ്യക്തമാകുന്നത്. ഫൈനൽ ടിക്കറ്റിനുപോലും ഇത്രയും ഡിമാൻഡില്ല. നിലവിൽ രണ്ടരലക്ഷത്തിലേറെ അപേക്ഷകരാണ് ഫൈനലിനുള്ളത്. ആസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന് 2.30 ലക്ഷം അപേക്ഷകരും. ഇന്ത്യയും പാകിസ്താനും ഫൈനലിൽ എത്തുന്ന സാഹചര്യമുണ്ടായാൽ ആരാധകരുടെ പ്രവാഹം ഏതുതരത്തിലാകുമെന്നതിെൻറ സൂചനയാണിത്.
ഡിമാൻഡ് ഇന്ത്യക്ക്
ഫൈനലിനു പുറമേ, ഏറ്റവും ടിക്കറ്റ് നിരക്കുള്ളതും ഇന്ത്യയുടെ കളികൾക്കാണ്. പ്രാഥമിക റൗണ്ടിൽ പ്രധാന ടീമുകളുമായുള്ള ഇന്ത്യയുടെ കളികൾക്കെല്ലാം, ഉയർന്ന നിരക്ക് 235 പൗണ്ടാണ് (ഏകദേശം 22,000ത്തോളം ഇന്ത്യൻ രൂപ). ഏറ്റവും കുറഞ്ഞ നിരക്ക് 70 പൗണ്ടും (6500 രൂപ). ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്ന ഉദ്ഘാടനമത്സരത്തിനും സമാന നിരക്കാണ്. 10 ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന പ്രാഥമിക റൗണ്ടിൽ ഇന്ത്യയുടെ കളികൾക്കല്ലാതെ ഇത്രയും ഉയർന്ന നിരക്കില്ല. ആതിഥേയരായ ഇംഗ്ലണ്ടിെൻറ കളികൾക്കുപോലും ഇൗ ഡിമാൻഡില്ല. ചിരവൈരികളായ ആസ്ട്രേലിയക്കെതിരായും ഇന്ത്യക്കെതിെരയുമുള്ള മത്സരം (235 പൗണ്ട്) ഒഴിച്ചാൽ ഇംഗ്ലണ്ടിെൻറ ബാക്കി ഏഴു കളികൾക്കും 200 പൗണ്ടിൽ താഴെയാണ് പരമാവധി ഉയർന്ന നിരക്ക്. എന്നാൽ, ചെറുമീനായ അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ മത്സരത്തിനുപോലും 125 പൗണ്ട് എന്ന ശരാശരി ഉയർന്ന നിരക്കുണ്ട്. അഫ്ഗാനിസ്താനെതിരായ മറ്റുരാജ്യങ്ങളുടെ കളികളുടെ ഉയർന്ന നിരക്ക് നോക്കിയാൽ ഇൗ അന്തരം വ്യക്തമാകും. ആസ്ട്രേലിയ (75 പൗണ്ട്), ശ്രീലങ്ക (55), ദക്ഷിണാഫ്രിക്ക (75), പാകിസ്താൻ എന്നിവയാണ് മറ്റു നിരക്കുകൾ.
ഫൈനലിന് 395 പൗണ്ടാണ് (36,600 രൂപ) കൂടിയ നിരക്ക്. കുറഞ്ഞത് 95 പൗണ്ടും. സെമികൾക്ക് 240ഉം 75മാണ് നിരക്കുകൾ. അതേസമയം, പാകിസ്താനുമായുള്ള കായികം ഉൾപ്പെടെ എല്ലാ വിനിമയങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ ലോകകപ്പിലെ കളി ഉപേക്ഷിക്കുമെന്ന് ബി.സി.സി.െഎ വൃത്തങ്ങൾ വ്യക്തമാക്കി. പാക് ക്രിക്കറ്റ് ബന്ധം വിച്ഛേദിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.
രാജ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും പാകിസ്താനുമായുള്ള കളികൾ പൂർണമായും ഒഴിവാക്കണമെന്നുമാണ് മുൻ ദേശീയ താരം ഹർഭജൻ സിങ്ങിെൻറ നിലപാട്. എന്നാൽ, ലോകകപ്പുപോലെ വൻ ടൂർണമെൻറുകളിലെ കളി ഉപേക്ഷിച്ചാൽ വലിയ പിഴയോ വിലക്കോ ഇന്ത്യക്ക് ലഭിക്കാനിടയുണ്ടെന്നായിരുന്നു മുൻ ക്രിക്കറ്ററും യു.പി മന്ത്രിയുമായ ചേതൻ ചൗഹാെൻറ അഭിപ്രായം. ഒാരോ മത്സരവും നിർണായകമായ പ്രാഥമിക റൗണ്ടിലെ കളി ഉപേക്ഷിക്കുന്നത് ബുദ്ധിപരമല്ലെന്ന് വാദിക്കുന്നവരുമുണ്ട്. ഫൈനലിലോ സെമിയിലോ പാകിസ്താനെ നേരിടേണ്ടി വന്നാൽ എന്തു നിലപാട് എടുക്കുമെന്നതും പ്രശ്നമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story