തുടക്കം പിഴച്ച് ഇന്ത്യ; സന്നാഹ മത്സരത്തിൽ തോൽവി
text_fieldsലണ്ടൻ: ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. ലോകകപ്പ് പോരിനു മുമ്പുള്ള സന്നാഹ മത്സരത്തിൽ ന് യൂസിലൻഡിന് ആറു വിക്കറ്റ് ജയം. കെന്നിങ്ടൺ ഒാവലിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ കളിമറന്നതോടെ യാണ് വൻ തോൽവി ഏറ്റുവാങ്ങിയത്. ആറു ഇന്ത്യക്കാർ രണ്ടക്കം കാണാതെ പുറത്തായ മത്സരത്തിൽ 179 റൺസിന് കൂടാരം കയറി. കി വികളെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും (67) റോസ് ടെയ്ലറും (71) നയിച്ചതോടെ ഇംഗ്ലീഷ് മണ്ണിൽ അവർക്ക് അനായാസജയം. രവ ീന്ദ്ര ജഡേജയുടെ (54) അർധസെഞ്ച്വറിയിലാണ് ഇന്ത്യ മാന്യമായ സ്കോറിലേക്കെത്തിയത്.സ്കോർ: ഇന്ത്യ: 179/10 (39.2 ഒാവർ), ന്യൂസിലൻഡ്: 180/4 (37.1 ഒാവർ)
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വമ്പൻ തകർച്ചയോടെയായിരുന്നു തുടക്കം. വിശ്വസ്ത ഒാപണർമാരായ രോഹിത് (2) ശർമയും ശിഖർ ധാനും (2) നിലയുറപ്പിക്കുന്നതിനു മുെമ്പ മടങ്ങിയപ്പോൾതന്നെ അപകടം മണത്തു. ഇരുവരെയും പറഞ്ഞയച്ച് ട്രൻറ് ബോൾട്ടാണ് പണിതുടങ്ങിയത്. വിരാട് കോഹ്ലി (18) പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയെങ്കിലും നാലാമനായിറങ്ങിയ (6) ലോകേഷ് രാഹുലും ബോൾട്ടിനു മുന്നിൽ മുട്ടുമടക്കി.
39ന് നാല് എന്ന നിലയിൽ തകച്ചയിലേക്ക് നീങ്ങിയ ടീമിെന ക്യാപ്റ്റൻ വിരാട് കോഹ്ലി ഹാർദിക് പാണ്ഡ്യയെയും (30) കൂട്ടുപിടിച്ചു ഉയർത്താൻ നോക്കിയെങ്കിലും ക്യാപ്റ്റനെ കോളിൻ ഡി ഗ്രാൻഡ്ഹോം പറഞ്ഞയച്ചു. പിന്നാലെ പാണ്ഡ്യയും ദിനേശ് കാർത്തിക്കും (4), എം.എസ് ധോണിയും (17) മടങ്ങിയതോടെ 91ന് ഏഴു വിക്കറ്റ് നഷ്ടം. നൂറുകടക്കില്ലെന്ന് കരുതിയ സന്ദർഭത്തിലാണ് രവീന്ദ്ര ജദേജയുടെ (54) ഒറ്റയാൾ പോരാട്ടം. കുൽദീപ് യാദവിനെ (19) കൂട്ടുപിടിച്ചാണ് താരം അർധസെഞ്ച്വറി കുറിച്ചത്. ഭുവനേശ്വർ ഒരു റൺസിന് പുറത്തായപ്പോൾ മുഹമ്മദ് ഷമി (2) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിെൻറ ആദ്യ രണ്ടു വിക്കറ്റുകൾ പാണ്ഡ്യയും ബുംറയും വീഴ്ത്തിയെങ്കിലും (കോളിൻ മൺറോ -4, മാർടിന് ഗുപ്റ്റിൽ -22) ക്യാപ്റ്റൻ കെയ്ൻ വില്യംസണിെൻറയും (67) റോസ് ടെയ്ലറും സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇതോടെ ലോകകപ്പ് ഒരുക്കത്തിൽതന്നെ ഇന്ത്യക്ക് തോൽവി. 28ന് ബംഗ്ലാദേശിനെതിരെയാണ് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.