െഎ.സി.സി വരുമാനം: ബി.സി.സി.െഎക്ക് 40.5 കോടി ഡോളർ ലഭിക്കും
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിെൻറ (െഎ.സി.സി) വരുമാന വീതംവെപ്പിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരം.
പുതിയ സാമ്പത്തിക പരിഷ്കാരമനുസരിച്ച് െഎ.സി.സി വരുമാനത്തിെൻറ 22.8 ശതമാനം ബി.സി.സി.െഎക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്. ഇത് പ്രകാരം ബി.സി.സി.െഎക്ക് െഎ.സി.സിയിൽ നിന്ന് 40.5 കോടി േഡാളർ ലഭിക്കും. എട്ടു വർഷത്തേക്കാണ് കരാർ. െഎ.സി.സിയുടെ തീരുമാനം അംഗീകരിക്കുന്നതായി ബി.സി.സി.െഎ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഇംഗ്ലണ്ടിനാണ്. ഇവർക്ക് െഎ.സി.സി 13.9 കോടി േഡാളർ (െഎ.സി.സി വരുമാനത്തിെൻറ 7.8 ശതമാനം) നൽകും. ആസ്ട്രേലിയ, പാകിസ്താൻ, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് 12.8 കോടി ഡോളർ വീതവും സിംബാബ്വെക്ക് 9.4 കോടി ഡോളറും ലഭിക്കും. സാമ്പത്തിക പരിഷ്കരണത്തിെൻറ ഭാഗമായി വിവിധ ക്രിക്കറ്റ് ബോർഡുകൾക്ക് നൽേകണ്ട തുകയെചൊല്ലി തർക്കം ഉടലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.