ഒരു രക്ഷയുമില്ല, ട്വൻറി 20 ലോകകപ്പും മാറ്റി
text_fieldsദുബൈ: ബി.സി.സി.െഎ ആഗ്രഹിച്ചതുപോലെതന്നെെഎ.സി.സിയുടെ തീരുമാനമെത്തി. കോവിഡ് വ്യാപനം പരിഗണിച്ച് ഇൗ വർഷം ആസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി20 ലോകകപ്പ് മാറ്റിവെക്കാൻ തീരുമാനം. ഇതോടെ, ഒക്ടോബർ- നവംബറിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ ബി.സി.സി.െഎക്ക് വഴിയൊരുങ്ങി.
സാഹചര്യങ്ങൾ മാറും എന്ന പ്രതീക്ഷയിൽ നേരത്തേ രണ്ടു തവണയും ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം െഎ.സി.സി മാറ്റിവെച്ചിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണ വിധേയമാവാത്തതും, ക്രിക്കറ്റ് ആസ്ട്രേലിയ ലോകകപ്പ് നടത്താനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അന്തിമ തീരുമാനമെടുക്കുകയായിരുന്നു.
ഒക്ടോബർ 18ന് തുടങ്ങി നവംബർ 15ന് സമാപിക്കും വിധമായിരുന്നു ലോകകപ്പ് നിശ്ചയിച്ചത്. കഴിഞ്ഞ മേയിൽ ചേർന്ന യോഗത്തിലും ലോകകപ്പ് നടത്താനാവുമെന്നായിരുന്നു െഎ.സി.സി പ്രതീക്ഷ. മാറ്റിവെച്ച േലാകകപ്പ് 2022 ഒക്ടോബർ-നവംബറിൽ നടക്കും. 2021ൽ മുൻ നിശ്ചയിച്ചതു പ്രകാരവും നടക്കും. എന്നാൽ, ഇന്ത്യയിലോ, ആസ്ട്രേലിയയിലോ ആദ്യം ടൂർണമെൻറ് നടക്കുകയെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം, 2023 ഫെബ്രുവരി-മാർച്ചിൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പ് ഒക്ടോബർ - നവംബറിലേക്ക് മാറ്റാനും തീരുമാനിച്ചു.
െഎ.പി.എൽ പ്രഖ്യാപനം ഉടൻ
ലോകകപ്പ് മാറ്റിവെച്ചതോടെ അതേ വിൻഡോയിൽ െഎ.പി.എൽ നടക്കാനുള്ള ബി.സി.സി.െഎ നീക്കം വിജയം കണ്ടു. ഇതുസംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഉടൻ പ്രഖ്യാപനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.