പന്ത് ചുരണ്ടൽ നിയമവിധേയമാക്കാൻ െഎ.സി.സി
text_fieldsന്യൂഡൽഹി: മൈതാനമധ്യത്തിൽ കാമറക്കണ്ണുകളെ വെട്ടിച്ച് ഒളിഞ്ഞും പതുങ്ങിയും പന്ത് ചു രണ്ടിയിട്ടും പിടിക്കപ്പെട്ട് വിലക്ക് വാങ്ങുന്ന കാലം മാറുന്നു. പന്ത് ചുരണ്ടലിനെ നിയ മവിധേയമാക്കി ക്രിക്കറ്റിൽ സമൂല മാറ്റത്തിനൊരുങ്ങുകയാണ് ഐ.സി.സി. കോവിഡ് പശ്ചാത് തലത്തിൽ ഉമിനീര് ഉപയോഗിച്ച് പന്ത് തുടക്കുന്നത് വിലക്കാനും നീക്കമുണ്ട്. കോവിഡ് കഴിഞ്ഞ് ക്രിക്കറ്റ് സീസൺ ആരംഭിക്കുേമ്പാഴേക്കും പുതിയ മാറ്റങ്ങൾ നടപ്പാക്കാനാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നീക്കം.
സാധാരണയായി പന്തിെൻറ തിളക്കം കൂട്ടി, സ്വിങ്ങ് കണ്ടെത്താനാണ് ബൗളർമാർ ഉരക്കുന്നത്. ഉമിനീരും, വിയർപ്പും കൂട്ടി തുടക്കുന്നത് പതിവാണ്. എന്നാൽ, കോവിഡ് രോഗ വ്യാപനത്തിെൻറ സാഹചര്യത്തിൽ തുപ്പൽ പ്രയോഗത്തിന് വിലക്ക്വീഴും. പകരം, അമ്പയറുടെ സാന്നിധ്യത്തിൽ കൃത്രിമ രീതികളിലൂടെ പന്ത് തുടക്കാൻ അനുമതി നൽകാനാണ് നീക്കം.
ഇതുവഴി, നഖം, സാൻഡ്പേപ്പർ എന്നിവ ഉപയോഗിച്ച് പന്ത് ചുരണ്ടി നിയമലംഘനത്തിൽ പെടുന്ന പതിവ് ഒഴിവാക്കാം. 2018ലെ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഒരു വർഷം വിലക്ക് നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.