ഐ.സി.സി റാങ്കിങ്ങ്: ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ
text_fieldsദുൈബ: ദക്ഷിണാഫ്രിക്കക്കെതിരായ ഫ്രീഡം പരമ്പരയിലെ താരമായി മാറിയ ഇന്ത്യൻ ഓപണർ രോഹിത് ശർമക്ക് ഐ.സി.സി റാങ് കിങ്ങിലും വൻ മുേന്നറ്റം. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ 12 സ്ഥാനങ്ങൾ കയറി കരിയറിൽ ആദ്യമായി ടെസ്റ്റിലെ ആ ദ്യ 10ൽ ഇടം നേടിയ രോഹിത് ക്രിക്കറ്റിെൻറ മൂന്നു ഫോർമാറ്റിലും ടോപ് ടെന്നിൽ ഉൾപ്പെട്ട മൂന്നാമത്തെ ഇന്ത്യ ൻ താരമായി മാറി. വിരാട് കോഹ്ലിയും ഗൗതം ഗംഭീറുമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടംനേടി. റാഞ്ചിയിലെ സെഞ്ച്വറി പ്രകടനം ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാെനയെ അഞ്ചാം റാങ്കിലെത്തിച്ചു. വിരാട് കോഹ്ലി രണ്ടാം സ്ഥാനവും ചേതേശ്വർ പുജാര നാലാം സ്ഥാനവും നിലനിർത്തി. പരമ്പരയിൽ ഇരട്ട െസഞ്ച്വറിയും സെഞ്ച്വറിയും സ്വന്തമാക്കിയ ഓപണർ മായങ്ക് അഗർവാൾ 18ാം സ്ഥാനത്തുണ്ട്.
പരമ്പര തുടങ്ങുന്നതിനുമുമ്പ് 44ാം സ്ഥാനത്തായിരുന്ന രോഹിത് മുമ്പ് ഏകദിനത്തിൽ രണ്ടാം സ്ഥാനത്തും (ഫെബ്രുവരി 2018) ട്വൻറി20യിൽ ഏഴാം സ്ഥാനത്തും (നവംബർ 2018) എത്തിയിരുന്നു. കോഹ്ലി മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്കിലിരുന്നപ്പോൾ ഗംഭീർ ടെസ്റ്റിലും ട്വൻറി20യിലും ഒന്നാം സ്ഥാനത്തും ഏകദിനത്തിൽ എട്ടാമതുമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.