ട്വൻറി20: ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി
text_fieldsദുബൈ: കോവിഡ്-19െൻറ വ്യാപനത്തെത്തുടർന്ന് താളംതെറ്റിയ കായിക കലണ്ടറിലെ ഏറ്റവും പു തിയ പേരാകാൻ പോവുകയാണ് ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ്. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിനെ പിടിച്ചുകെട്ടാൻ മനുഷ്യസമൂഹം കൈമെയ് മറന്ന് പ്രവർത്തിക്കുന്ന വേളയിൽ ജൂൺ 30ന് തീർക്കേണ്ട ട്വൻറി20 ലോകകപ്പിെൻറ യോഗ്യത മത്സരങ്ങൾ മാറ്റിവെക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തീരുമാനിച്ചു. ഒക്ടോബർ 18 മുതൽ ആസ്ട്രേലിയയിലാണ് ട്വൻറി20 ലോകകപ്പ് നടക്കേണ്ടത്.
ആരോഗ്യ സുരക്ഷ കണക്കിലെടുത്തും ലോകത്തെ വിവിധ സർക്കാറുകൾ യാത്രനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഐ.സി.സിയുടെ ഇവൻറ് വിഭാഗം തലവൻ ക്രിസ് ടെറ്റ്ലി വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ബാക്കി തീരുമാനങ്ങൾ. ഏപ്രിലിൽ തുടങ്ങാനിരുന്ന ട്വൻറി20 ലോകകപ്പ് ട്രോഫി പര്യടനവും മുൻനിശ്ചയപ്രകാരം നടക്കില്ല. ജൂലൈ മൂന്നു മുതൽ 19 വരെ ശ്രീലങ്കയിൽ നടത്താൻ നിശ്ചയിച്ച വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ കാര്യത്തിൽ സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.