തകർപ്പൻ പ്രകടനത്തോടെ ട്വന്‍റി20 റാങ്കിങ്ങിൽ കുതിച്ചുകയറി രാഹുൽ
text_fieldsദുബൈ: ഇന്ത്യ തൂത്തുവാരിയ ന്യൂസിലാൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഐ.സി.സി റാങ്കിങ്ങിൽ കു തിച്ചുകയറി കെ.എൽ. രാഹുൽ. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കാണ് ഉയർന്നത്. നേരത്തെ ആറാം സ്ഥാനത്തായിരുന്നു. പാക് ബാറ്റ്സ്മാൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മിന്നും പ്രകടനമാണ് പരമ്പരയിലുടനീളം രാഹുൽ കാഴ്ചവെച്ചത്. 56, 67 നോട്ടൗട്ട്, 27, 39, 45 എന്നിങ്ങനെയാണ് രാഹുലിന്‍റെ സ്കോറിങ്. അവസാന മത്സരത്തിൽ ക്യാപ്റ്റൻ തൊപ്പിയണിഞ്ഞും 27കാരനായ കർണാടക താരം മികവ് കാട്ടി.
KL Rahul
— ICC (@ICC) February 3, 2020
Rohit Sharma
The India openers have made significant gains in the latest @MRFWorldwide ICC T20I Player Rankings for Batting
Full rankings https://t.co/EdMBslOYFe pic.twitter.com/h5K1fgkyiD
രാഹുലിനെ കൂടാതെ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും ആദ്യ 10ൽ ഇടം നേടി. വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്ത് തുടരുമ്പോൾ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി രോഹിത് ശർമ 10ാം സ്ഥാനത്തേക്കുയർന്നു.
ട്വന്‍റി20 ബൗളർമാരുടെയും ആൾ-റൗണ്ടർമാരുടെയും പട്ടികയിൽ ഇന്ത്യൻ ടീമിൽനിന്ന് ആർക്കും സ്ഥാനംപിടിക്കാനായില്ല. ടീം റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്താനാണ് ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയ രണ്ടും, ഇംഗ്ലണ്ട് മൂന്നും സ്ഥാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.